ജോലിക്കിടെ ഹൃദയാഘാതം: മലയാളി യുവാവ് സൗദിയില്‍ മരിച്ചു

റിയാദ്: ജോലിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മലയാളി യുവാവ് സൗദിയില്‍ മരിച്ചു.17 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം കുടുംബത്തോടൊപ്പം ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സമീപത്തായിരുന്നു താമസം.

Read Also: പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്, ഇനി സിപിഎമ്മിന്റെ കൂടെയെന്ന് പ്രഖ്യാപിച്ച് യുവനേതാവ്

പിതാവ്: അബൂബക്കര്‍, മാതാവ്: റഹ്മ ബീവി, ഭാര്യ: ഹസീന, മക്കള്‍: മുഹമ്മദ് സുഹൈല്‍, മുഹമ്മദ് സുഹാന്‍, ശസ്മീന്‍, മുഹമ്മദ് ശഹ്റോസ്. മൃതദേഹം അല്‍മാനാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടില്‍ കൊണ്ടുപോകും. അതിനുള്ള നടപടിക്രമങ്ങള്‍ പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

 

Share
Leave a Comment