KeralaLatest NewsNews

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും, സംസ്ഥാനത്ത് മഴ ശക്തം: നദികളില്‍ ജലനിരപ്പുയരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ടാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോരമേഖലകളില്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Read Also: ധൈര്യമുണ്ടങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടു, തൊട്ടടുത്ത ദിവസം പിണറായി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും: എകെ ബാലന്‍

തെക്ക്, പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപത്തായി ശക്തികൂടിയ ന്യൂനമര്‍ദ്ദവും നിലനില്‍ക്കുന്നുണ്ട്. ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കും. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

വാമനപുരം നദിയിലും കരമന നദിയിലും മുന്നറിയിപ്പ്

ജലനിരപ്പ് ഉയര്‍ന്നതോടെ തിരുവനന്തപുരം വാമനപുരം നദിയിലും, കരമന നദിയിലും മുന്നറിയിപ്പ് നല്‍കി. ഇരു നദികളുടേയും കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button