Latest NewsIndiaNews

ഗര്‍ഭച്ഛിദ്രത്തിന് ഗുളിക കഴിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു ; കാമുകന്‍ അറസ്റ്റില്‍

നാമക്കല്‍ : ഗര്‍ഭച്ഛിദ്രത്തിന് ഗുളിക കഴിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു, കാമുകന്‍ അറസ്റ്റില്‍. മല്ലസമുദ്രം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കാമുകന്‍ അരവിന്ദാണ് അറസ്റ്റിലായത്. ഗര്‍ഭച്ഛിദ്രത്തിന് കാമുകന്‍ വാങ്ങി നല്‍കിയ ഗുളിക കഴിച്ചാണ് വിദ്യാര്‍ത്ഥിനി മരിച്ചത് .

Read Also: മദ്യപാന വീഡിയോ പുറത്തായ സംഭവം: തിരുവനന്തപുരം ജില്ല എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ സ്ഥാനം തെറിച്ചു

നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോടിനടുത്ത് എലച്ചിപാളയത്താണ് സംഭവം. സ്‌കൂളിന് സമീപത്തെ മൊബൈല്‍ ഷോപ്പിലെ ജോലിക്കാരനായ അരവിന്ദുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി . ഇരുവരും ഒരുമിച്ച് പല സ്ഥലങ്ങളിലും യാത്ര ചെയ്തിരുന്നു . ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കാമുകനൊപ്പം കാണാനുമെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്.

തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് അരവിന്ദ് പെണ്‍കുട്ടിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് ഗുളിക വാങ്ങി നല്‍കി . ഇത് കഴിച്ച പെണ്‍കുട്ടിയ്ക്ക് അമിത രക്തസ്രാവമുണ്ടായി. ആശങ്കയിലായ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം രാത്രിയിലാണ് മരിച്ചത്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button