Latest NewsDevotional

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളുമാണ് ഓരോ ക്ഷേത്രവും പിന്തുടരുന്നത്. കുടത്തിലടച്ച് നാഗ സമര്‍പ്പണം നടത്തുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. വെള്ളാമശ്ശേരി ഗരുഡന്‍ കാവ് ക്ഷേത്രം. സര്‍പ്പ ദോഷം കാരണം ദുരിതം അനുഭവിക്കുന്നവരുടെയും സര്‍പ്പദോഷം ബാധിച്ചവരുടെയും അഭയകേന്ദ്രമാണ് വെള്ളാമശ്ശേരി ഗരുഡന്‍ കാവ്. കൂര്‍മ്മാവതാരത്തിലുള്ള മഹാവിഷ്ണുവാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ.

വഴിപാടു നടത്തി പ്രാര്‍ത്ഥിച്ചാല്‍ എത്ര കടുത്ത സര്‍പ്പദോഷവും മാറുമെന്നാണ് വിശ്വാസം. നാഗദോഷം അകറ്റുന്നതിനായി സര്‍പ്പത്തെ ഒരു മണ്‍കുടത്തിലാക്കി സമര്‍പ്പിക്കുന്നു. പൂജാരിയുടെ നിര്‍ദ്ദേശ അനുസരണം നാഗത്തെ അടച്ച കുടം ക്ഷേത്ര ശ്രീകോവിലിനു മുന്‍പില്‍ വയ്ക്കുന്നു. മന്ത്രജപത്തോടെ തീര്‍ത്ഥം തളിച്ച് പൂജാരി കുടം ഉടയ്ക്കും. ഉടന്‍ സര്‍പ്പം ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തേക്ക് അപ്രത്യക്ഷനാവും. അതോടുകൂടി അയാളുടെ ജാതകത്തിലെ സര്‍പ്പദോഷം അകലുമെന്നാണ് വിശ്വാസം.

എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ഈ ചടങ്ങ് ക്ഷേത്രത്തില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ നാട്ടില്‍ നിന്നും മാത്രമല്ലാതെ അന്യ ദേശത്തു നിന്നും ആളുകള്‍ സര്‍പ്പദോഷം മാറുന്നതിനായി നാഗവുമായി എത്താറുണ്ട്. ഇതോടെ നാട്ടില്‍ പാമ്പുകള്‍ വര്‍ദ്ധിക്കുമെന്ന് ചിന്തിച്ച നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് ചടങ്ങ് നിര്‍ത്തിവച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ ചമ്രവട്ടതാണ് വെള്ളാമശ്ശേരി ഗരുഡന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ നിവേദ്യ വസ്തുക്കളും വ്യത്യസ്തമാണ്. കൊട്ടത്തേങ്ങ, വെള്ളരിക്ക, ഇളനീര്‍, പാല്‍, മുട്ട, വാഴത്തട തുടങ്ങിയവയാണ് ഈ ക്ഷേത്രത്തിലെ നിവേദ്യവസ്തുക്കള്‍.

shortlink

Post Your Comments


Back to top button