തൊണ്ടയില്‍ എപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത അസ്വസ്ഥതയുണ്ടാകുന്നത് തൊണ്ടയിലെ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. തൊണ്ടയില്‍ എപ്പോഴും ഒരുതരം കരുകരുപ്പനുഭവപ്പെടും. എന്നാല്‍ ഇതിനു പിന്നില്‍ വ്യക്തമായ ഒരു കാരണവും രോഗിയ്ക്ക് കണ്ടെത്താന്‍ കഴിയുകയുമില്ല.
തൊണ്ടയിലെ ഇന്‍ഫെക്ഷനുകളും മുറിവുകളുമെല്ലാം ഇതിനുള്ള കാരണമാണ്. എന്നാല്‍ ഇത് അടിക്കടി വരികയാണെങ്കില്‍, മാറാതെയിരിയ്ക്കുകയാണെങ്കില്‍ ഇതും തൊണ്ടയിലെ ക്യാന്‍സര്‍ ലക്ഷണമായി എടുക്കാം. എപ്പോഴുമുള്ള ചുമ തൊണ്ടയിലെ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. എപ്പോഴും പുക വലിയ്ക്കുന്നവര്‍ ചുമയ്ക്കും. ഇതിന് സമാനമായ ചുമയായിരിക്കും തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിയ്ക്കുമ്പോഴും ഉണ്ടാവുക. മറ്റു രോഗങ്ങളില്ലാതെ നിരന്തരം വരുന്ന ചുമ ക്യാന്‍സര്‍ ലക്ഷണമാണോയെന്നും സംശയിക്കണം. ശ്വസിയ്ക്കുമ്പോള്‍ വ്യത്യസ്തമായ ശബ്ദങ്ങള്‍ക്കു കാരണം മൂക്കടപ്പ്, കോള്‍ഡ് പോലെയുള്ള പല കാരണങ്ങളുമാകാം.
ഇതില്‍ ഒരു കാരണം തൊണ്ടയിലെ ക്യാന്‍സര്‍ ബാധ കൂടിയാണ്. ശ്വസിക്കുമ്പോള്‍ വ്യത്യസ്തമായ ശബ്ദങ്ങളുണ്ടാകുന്നതും തൊണ്ടയിലെ ക്യാന്‍സറിന്റെ ഒരു ലക്ഷണം തന്നെയാകാം. ഭാരം കുറയുക, തൊണ്ടയിലെ സുഖപ്പെടാത്ത മുഴ അല്ലെങ്കില്‍ മുറിവ് എന്നിവ സുഖപ്പെടാതിരിയ്ക്കുക എന്നിവയും തൊണ്ടയിലെ ക്യാന്‍സര്‍ ലക്ഷണങ്ങളാണ്. ശരീരത്തിന് ഭാരം കുറയുന്നത് പല തരം ക്യാന്‍സറുകളുടേയും സമാന സ്വഭാവമാണ്. ഇതിലൊന്നാണ് തൊണ്ടയിലെ ക്യാന്‍സറിനും ഇതേ രീതിയില്‍ സംഭവിയ്ക്കുന്നത്. കോള്‍ഡും തൊണ്ടയിലെ അണുബാധയും ചിലപ്പോള്‍ ശബ്ദം മാറാന്‍ ഇട വരുത്തിയേക്കും.
എന്നാല്‍ ഇവയൊന്നുമില്ലാതെ ശബ്ദം മാറുന്നത് തൊണ്ടയെ ബാധിയ്ക്കുന്ന ക്യാന്‍സറിന്റെ മ്‌റ്റൊരു ലക്ഷണമാകാം.ക്യാന്‍സര്‍ ബാധ ഗുരുതരമായാല്‍ ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടായേക്കാം.ശബ്ദത്തിനു പെട്ടെന്നുണ്ടാകുന്ന മാറ്റം നിസാരമായി അവഗണിയ്ക്കരുതെന്നു വേണം, പറയാന്‍. വായ്‌നാറ്റത്തിന് കാരണങ്ങള്‍ പലതുണ്ട്. വായ വൃത്തിയാക്കാത്തതും വായിലെ അണുബാധകളും കാരണങ്ങളാണ്. മറ്റൊരു കാരണം തൊണ്ടയിലെ ക്യാന്‍സര്‍ കൂടിയാണ്. ഇതിലൊന്നാണ് തൊണ്ടയിലെ ക്യാന്‍സറും. ഇതിനും കാരണങ്ങള്‍ പലതുണ്ടെങ്കിലും ഒരു പ്രധാന കാരണം ഇതാണ്.
ഇടയ്ക്കിടെ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ വരുന്നത് തൊണ്ടയിലെ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. ഇതുപോലെ നീണ്ടു നില്‍ക്കുന്ന അണുബാധയും. പ്രത്യേകിച്ചും അലര്‍ജി പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക്.വിട്ടു മാറാത്ത തൊണ്ട വേദന അത്ര കണ്ട് അവഗണിയ്ക്കാന്‍ കഴിയുന്നതല്ല. പോരാതെ ഇത് അടിക്കടി വരുന്നതും അത്ര നല്ല ലക്ഷണമല്ല എന്നു വേണം, പറയാന്‍.തൊണ്ട വേദനയുള്ള പലരിലും ചെവി വേദനയും അനുഭവപ്പെടാറുണ്ട്.അണുബാധകള്‍ കൊണ്ടല്ലാതെ, മറ്റു കാരണങ്ങള്‍ കൊണ്ടല്ലാതെ വരുന്ന തൊണ്ടവേദനയും ഇതു കൊണ്ടു തന്നെ പ്രാധാന്യം അര്‍ഹിയ്ക്കുന്ന ഒന്നു തന്നെയാണ്.
തൊണ്ടയിലെ ക്യാന്‍സര്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകള്‍ക്ക് സമ്മര്‍ദ്ദം കൊടുക്കുന്നു. ഇതിലൂടെയാണ് ചെവിവേദന ഉണ്ടാവുന്നത്.പുകവലി, മദ്യപാന ശീലങ്ങളുണ്ടെങ്കില്‍ വായിലെ ക്യാന്‍സര്‍ പോലെ തൊണ്ടയിലെ ക്യാന്‍സറിനും സാധ്യത കൂടുതലാണ്. ഇത്തരം ശീലങ്ങളുള്ളവര്‍ക്ക് ഈ ലക്ഷണങ്ങള്‍ വരുന്നതു കൂടുതല്‍ അപകടവുമാണ്. ഇവ ക്യാന്‍സര്‍ ലക്ഷണമായി എടുക്കാം. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുന്നത് തൊണ്ടയിലെ മാത്രമല്ല, ശരീരത്തിന്റെ പല ഭാഗങ്ങളിലേയ്ക്കുമുള്ള ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. ഇതുപോലെ ആരോഗ്യകരമായ ഭക്ഷണം, ജീവിത ശൈലി ഇവയെല്ലാം തന്നെ മറ്റേതു ക്യാന്‍സറിനെ പോലെയും തൊണ്ടയിലെ ക്യാന്‍സര്‍ സാധ്യതയും കുറയ്ക്കുന്ന ഒന്നാണ്.
തൊണ്ടയില്‍ വരുന്ന ട്യൂമര്‍ കാരണം ഭക്ഷണവും വെള്ളവും ഇറക്കാന്‍ പ്രയാസം നേരിടും. ട്യൂമര്‍ ഭക്ഷണത്തിന്റെ സുഗമമായ നീക്കത്തെ തടയുന്നതാണ് ഇതിന് കാരണം. തൊണ്ടയിലുണ്ടാകുന്ന മുഴകളും വീര്‍പ്പുമെല്ലാം പല കാരണങ്ങളാലുണ്ടാകും. ഇതിനുളള ഒരു കാരണം തൊണ്ടയിലെ ക്യാന്‍സറുമാകാം. കഴുത്തിനു ചുറ്റുമുള്ള ലിംഫാറ്റിക് ഗ്ലാന്റുകളിലേയ്ക്ക് ക്യാന്‍സര്‍ വ്യാപിയ്ക്കുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത് ഇത്തരം അവസ്ഥ ഏറെക്കാലം നീണ്ടു നിന്നാല്‍ , വീണ്ടും വീണ്ടും വരികയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ വേണം. തൊണ്ടയിലെ ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണമാണ് ഇതെന്നു വേണം, പറയാന്‍.
Post Your Comments