KeralaLatest NewsNews

എനിക്കൊരു പ്രശ്നം വന്നപ്പോള്‍ ഇവിടെ ഒരു ഡബ്ല്യൂസിസിയും ഇല്ലായിരുന്നു, ഒരാള്‍ പോലും എന്താണെന്ന് ചോദിച്ചില്ല: മൈഥിലി

നമുക്കൊക്കെ ഒരു പ്രശ്നം വന്നാല്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനകള്‍ പോലും തിരിഞ്ഞുനോക്കില്ല.

തനിക്കൊരു പ്രശ്നം വന്നപ്പോള്‍ ഇവിടെ ഒരു ഡബ്ല്യൂസിസിയും ഇല്ലായിരുന്നുവെന്ന് നടി മൈഥിലി. 2018-ല്‍ തനിക്കൊരു കേസ് വന്നപ്പോള്‍ ഡബ്ല്യൂസിസിയിലെ ഒരു സ്ത്രീ പോലും എന്താണെന്ന് ചോദിച്ചിട്ടില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണോ അവർ പലതും ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും മൈഥിലി വിമർശിച്ചു.

പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയുടെ റീ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്.

READ ALSO: ‘പ്രയാഗയുമായി സംസാരിച്ചതേയുള്ളൂ, ഇതൊന്നും അവള്‍ക്ക് അറിയുന്ന കാര്യങ്ങളല്ല’: പ്രതികരണവുമായി നടിയുടെ അമ്മ

മൈഥിലിയുടെ വാക്കുകൾ ഇങ്ങനെ,

‘നമുക്കൊക്കെ ഒരു പ്രശ്നം വന്നാല്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനകള്‍ പോലും തിരിഞ്ഞുനോക്കില്ല. എനിക്കൊരു പ്രശ്നം വന്നപ്പോള്‍ ഞാൻ ഒറ്റയ്‌ക്കാണ് അത് നേരിട്ടത്. ആ സമയത്ത് ഒരു സംഘടനകളും എനിക്കൊപ്പം ഇല്ലായിരുന്നു. സ്ത്രീ സംഘടനകളായാലും എല്ലാവരും ഗ്രൂപ്പായാണ് സംസാരിക്കുന്നത്. അവരുടെ സ്വന്തമായ നിലപാടുകള്‍ പറയാൻ ആർക്കും കഴിയുന്നില്ല. ഒരു ഗ്രൂപ്പിന്റെ ബലത്തിലാണ് അവർ സംസാരിക്കുന്നത്. ഒറ്റയ്‌ക്ക് മുന്നോട്ട് വന്ന് സംസാരിക്കാൻ ആർക്കാണ് ധൈര്യമുള്ളത്. എന്ത് വിശ്വസിക്കണം എന്ത് വിശ്വസിക്കണ്ട എന്ന് ചിന്തിക്കുന്ന അവസ്ഥയാണ് ഇന്ന്.

സൈബറാക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിട്ട ഒരു വ്യക്തിയാണ് ഞാൻ. ആ സമയത്ത് എന്റെ കുടുംബത്തെ കുറിച്ചോ വീട്ടുകാരെ കുറിച്ചോ ആരും ഒന്നും ആലോചിച്ചിട്ടില്ല. 20-ഓളം കേസുകളാണ് ഞാൻ കൊടുത്തിട്ടുള്ളത്. ആടിനെ പട്ടിയാക്കുന്ന സ്വഭാവമാണ് ചില മാദ്ധ്യമങ്ങള്‍ക്കുള്ളത്. പാലേരിമാണിക്യം കഴിഞ്ഞപ്പോള്‍ അഭിനയം നിർത്തണമെന്ന് വിചാരിച്ചിരുന്നു. എന്റെ വിവാഹം വരെ വിറ്റ് കാശാക്കിയവരുണ്ട്. തിരിഞ്ഞുനോക്കി ജീവിച്ചാല്‍ തലകുത്തിവീഴും. മുന്നോട്ട് നോക്കി ജീവിക്കണം അത് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ക്ക് പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ എത്രയെന്ന് കരുതി കേസ് കൊടുക്കാനാകും.

പണ്ടത്തെ അമ്മ സംഘടനയാണ് എന്റെ മനസിലുള്ളത്. അന്ന് ഒരു കുടുംബം എന്നൊരു സ്നേഹമുണ്ടായിരുന്നു. പക്ഷേ അതൊന്നും ഇന്ന് കാണുന്നില്ല. അതിനകത്തും ഒരു ഗ്രൂപ്പിസമുണ്ട്. അമ്മ സംഘടനയുടെ തലപ്പത്ത് ഇനിയൊരു അമ്മ വരട്ടെ. അവർക്ക് കുടുംബമുണ്ടല്ലോ, കുട്ടിയുണ്ടല്ലോ എന്നൊക്കെ വിചാരിച്ച്‌ പലരെയും മത്സരത്തിന് പരിഗണിക്കാറില്ല. ഇതൊന്നും നമ്മള്‍ പോലും അറിയില്ല. അവരെല്ലാം സ്വന്തമായി അതൊക്കെ മെനഞ്ഞെടുക്കും. സംഘടനക്കുള്ളിലെ സ്ത്രീകള്‍ തന്നെ ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോള്‍ വിഷമമുണ്ട്. എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് താരസംഘടനയിലെ സ്ത്രീകളല്ല’- മൈഥിലി പറഞ്ഞു.

shortlink

Post Your Comments


Back to top button