83കാരനിൽനിന്നും രണ്ടു ലക്ഷം രൂപ കൈക്കൂലി : നഗരസഭ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

കൈക്കൂലി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കിട്ടിയില്ല

തിരുവനന്തപുരം: 83കാരനിൽ നിന്നും രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ നഗരസഭ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം നഗരസഭയില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ സൂപ്രണ്ടായിരുന്ന ഷിബു കെ എമ്മിനെയാണ് സ‍ർവീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തത്.

തിരുവനന്തപുരം നഗരസഭ മെയ്ൻ ഓഫീസിലെ എഞ്ചിനീയറിംഗ് വിഭാഗം സൂപ്രണ്ടായ ഷിബു കെ.എമ്മിനെതിരെ വഴുതക്കാട് സ്വദേശിയായ എം.സൈനുദ്ദീനാണ് പരാതി നല്‍കിയത്. സൈനുദ്ദീന്റെ ഭാര്യയും മുൻ ഡെപ്യുട്ടി സ്പീക്കർ നഫീസത്ത് ബീവിയുടെ മകളുമായ ഡോ.ആരിഫ സൈനുദ്ദീന്റെ പേരിലുള്ള കെട്ടിടത്തിന്റെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നല്‍കാൻ വേണ്ടി ഷിബു കൈക്കൂലി വാങ്ങിയെന്നാണ് പരാതി.

read also: അശോകൻ ചരുവിലിന് വയലാര്‍ പുരസ്കാരം

കൈക്കൂലി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കിട്ടിയില്ല. മാസങ്ങള്‍ക്ക് ശേഷം കോർപ്പറേഷൻ അദാലത്തില്‍ അപേക്ഷ നല്‍കിയപ്പോ‌ള്‍ സർട്ടിഫിക്കറ്റ് അനുവദിച്ച്‌ കിട്ടി. മേയർക്കും ഡെപ്യൂട്ടി മേയർക്കും സെപ്റ്റംബർ 30ന് പരാതി നല്‍കി. ഡെപ്യൂട്ടി കോർപ്പറേഷൻ സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെഷൻ.

Share
Leave a Comment