കോഴിക്കോട് : എഴുത്തുകാരൻ എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് നടക്കാവ് സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്.
അഞ്ചു വര്‍ഷമായി എംടിയുടെ വീട്ടിലെ പാചകക്കാരിയാണ് ശാന്ത. പല തവണയായി ശാന്ത സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നുവെന്നും മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചിരുന്നത് പ്രകാശനാണെന്നും പൊലീസ് പറയുന്നു. ഇന്നു രാവിലെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
Post Your Comments