Latest NewsKeralaNews

ഡോക്ടറേറ്റ് കിട്ടിയ അബ്ദുല്ലക്കുട്ടിയാണ് ജലീല്‍, പിണറായി വിജയൻ നടത്തുന്ന നാടകത്തിൽ കോമാളി വേഷം കെട്ടി ആടുകയാണ്: രാഹുല്‍

വലിയ താമസമില്ലാതെ BJPക്ക് വേണ്ടി തന്നെ സംഘപരിവാർ അജണ്ടകള്‍ നടപ്പിലാക്കി തുടങ്ങും.

കെ.ടി. ജലീല്‍ എം.എല്‍.എക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. ഡോക്ടറേറ്റ് കിട്ടിയ അബ്ദുല്ലക്കുട്ടിയാണ് ജലീല്‍ എന്ന് രാഹുല്‍ വിമർശിച്ചു. പിണറായി വിജയൻ നടത്തുന്ന നാടകങ്ങളിലെ കോമാളി വേഷം കെട്ടി ആടുകയാണ് അദ്ദേഹം. ജലീല്‍ ഒളിച്ചു കടത്തുന്നത് സംഘ്പരിവാർ വാദമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടുള്ള ശ്രീ കെ.ടി ജലീലിന്റെ വാദങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

എന്തൊക്കെയാണ് അദ്ദേഹം വിളിച്ച്‌ കൂവുന്നത്?

ഒരു നാടിനെയും ഒരു സമുദായത്തെയും ഇകഴ്ത്തി, തങ്ങള്‍ക്ക് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ നഷ്ടമായ ഭൂരിപക്ഷ വോട്ടിനെ തിരിച്ച്‌ പിടിക്കാൻ പിആർ ഏജൻസിയുടെ സഹായത്തോടെ

ശ്രീ പിണറായി വിജയൻ നടത്തുന്ന നാടകങ്ങളിലെ കോമാളി വേഷം കെട്ടി ആടുകയാണ് ശ്രീ ജലീല്‍.

അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ ഒളിച്ചു കടത്തുന്നത്, മുസ്ലിം സമുദായംഗങ്ങളാണ് സ്വർണ്ണക്കടത്ത് നടത്തുന്നത് എന്ന കടുത്ത സംഘ പരിവാർ വാദം തന്നെയാണ്. പാണക്കാട് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം എന്നൊക്കെ ശ്രീ ജലീല്‍ പറയുന്നത് അദ്ദേഹത്തിന്റെ ബോധമില്ലായ്മയില്‍ നിന്നല്ല, തികഞ്ഞ ബോധത്തോടെ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ വേണ്ടിത്തന്നെയാണ്.

CPM ന് വേണ്ടി നിലവില്‍ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്ന ശ്രീ ജലീല്‍ വലിയ താമസമില്ലാതെ BJPക്ക് വേണ്ടി തന്നെ സംഘപരിവാർ അജണ്ടകള്‍ നടപ്പിലാക്കി തുടങ്ങും.

ചുരുക്കി പറഞ്ഞാല്‍ ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടിയാണ് ജലീല്‍.

ഇദ്ദേഹത്തിന്റെ നാവ് നിയന്ത്രിക്കാൻ നേതാക്കള്‍ ഇടപെടില്ല കാരണം അവർക്കും താല്പര്യമുള്ള കാര്യം തന്നെയാണ് ഇദ്ദേഹം നിലവില്‍ പറയുന്നത്. ഇദ്ദേഹത്തെ നിയന്ത്രിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറായില്ലെങ്കില്‍ ശ്രീ ജലീല്‍ നാടിന് ബാധ്യതയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button