Latest NewsNewsIndia

അഞ്ചുപേരുടെ മരണം ഉടന്‍: വാട്‌സ്ആപ്പിലൂടെ പരസ്യ പ്രഖ്യാപനം

ലക്‌നൗ: ചന്ദന്‍ വര്‍മ്മയുടെ ഫോണില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു പേരുടെ മരണം ഉടന്‍ ഉണ്ടാകുമെന്ന തരത്തില്‍ സെപ്റ്റംബര്‍ 12-നുള്ള ഇയാളുടെ വാട്‌സപ്പ് സ്റ്റാറ്റസ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുബത്തിലെ നാലു പേരെയും കൊലപ്പെടുത്തിയ ശേഷം സ്വയം മരിക്കാനായിരുന്നു ഇയാള്‍ തീരുമാനിച്ചതെന്നും പോലീസ് വ്യക്തമാക്കി.

Read Also: അമേഠി കൂട്ട കൊലപാതകം: അധ്യാപകന്റെ ഭാര്യയുമായി വര്‍ഷങ്ങളുടെ ബന്ധമെന്ന് പ്രതി

പൂനം ഭാര്‍തിയെ കൊലപ്പെടുത്തുമെന്ന ഭീഷണി കഴിഞ്ഞ ഒരുമാസമായി ചന്ദന്‍ വര്‍മ്മ നല്‍കിയിരുന്നു.

സമീപ ജില്ലയായ റായ് ബറേലി സ്വദേശിയായ ഇയാള്‍ പൂനത്തിനോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കുടുംബം ചന്ദന്‍ വര്‍മ്മക്കെതിരെ എഫ്.ഐ.ആര്‍ നല്‍കിയിരുന്നു. പരാതി നല്‍കിയതിനു പിന്നാലെ പലതവണ പൂനത്തിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി.

തുടര്‍ച്ചയായി കൊലപാതക ഭീഷണി വന്നതിനു പിന്നാലെ തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചന്ദന്‍ വര്‍മ്മക്കായിരിക്കുമെന്ന് പൂനം വ്യക്തമാക്കിയിരുന്നു.

ഓഗസറ്റ് 18-ന് കുടുംബവുമായി റായ് ബറേലിയിലെ ആശുപത്രി സന്ദര്‍ഷിച്ചത്തനിടെ ചന്ദന്‍ വര്‍മ്മ പൂനത്തിനോട് അപമര്യാദയായി പെറുമാറി. ഇത് ചോദ്യം ചെയ്തപ്പോള്‍ പൂനത്തെയും ഭര്‍ത്താവിനെയും തന്നെയും ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്താല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയതായും തനിക്കോ കുടുംബത്തിനോ എന്തിങ്കിലും സംഭവിച്ചാല്‍ ചന്ദന്‍ വര്‍മ്മയായിരിക്കും ഉത്തരവാദിയെന്നും പൂനം നല്‍കിയ പരാതിയില്‍ പറയുന്നു.

 

shortlink

Post Your Comments


Back to top button