ടെഹ്‌റാന്‍; പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി വ്യാപിക്കുമെന്ന സൂചന നല്‍കി ഇസ്രയേലും ഇറാന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധത്തിന്റെ അച്ചുതണ്ടും തമ്മിലുള്ള സംഘര്‍ഷം വ്യാപിക്കുന്നു. ഇറാന്റെ മിസൈല്‍ വര്‍ഷത്തിന് പിന്നാലെ ലെബനനിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചു.
Read Also: യുവതിയെ കിടപ്പുമുറിയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി: മകള്‍ ഗുരുതരാവസ്ഥയില്‍
ഹിസ്ബുള്ളയുമായി നടത്തുന്ന കരയുദ്ധത്തില്‍ 8 ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്. ലെബനനില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇസ്രയേല്‍ നേരിടുന്ന ഏറ്റവും വലിയ ആള്‍നാശമാണിത്. അതേസമയം, ഏറ്റവും വലിയ എണ്ണയുത്പാദക രാജ്യമായ ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം വ്യാപിക്കുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും വിലയിരുത്തലുണ്ട്.
Post Your Comments