Latest NewsKeralaNews

പൂരം അലങ്കോലപ്പെടുത്തല്‍ വ്യക്തമായ ലക്ഷ്യത്തോടെ ; മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ സര്‍ക്കാര്‍ ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങള്‍ ഉണ്ടായത് ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നാണ് സമഗ്ര അന്വേഷണത്തിന് തീരുമാനിച്ചത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യെ . അതിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 23 ന് പോലീസ് മേധാവി സര്‍ക്കാരിന് സമര്‍പ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: ലഹരിമുക്തി കേന്ദ്രത്തില്‍ വെടിവയ്പ്, 4 പേര്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരിക്ക്

24ന് അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എഡിജിപിയുടെ റിപ്പോര്‍ട്ട് സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് ആയി കരുതാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തമാക്കുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമം നടന്നു എന്നാണ്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ സംഭവിക്കാനുള്ള അനേകം കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യാന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടിയുത് ഒരു കുല്‌സിത ശ്രമവും അനുവദിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തെ ആകെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണത്. പൂരവുമായി ബന്ധപ്പെട്ടു ഏതെല്ലാം തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോ അതെല്ലാം ഗൗരവമായി അന്വേഷിക്കും. ഇതാണ് മന്ത്രിസഭാ ചര്‍ച്ച ചെയ്തത്. ഭാവിയില്‍ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ ഭംഗിയായി പകരം നടത്തിക്കൊണ്ടു പോകുന്നതിനുള്ള നടപടി ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button