മലപ്പുറം: തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീല്‍ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധതയില്ല. അത് കോണ്‍ഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താല്‍പര്യമെന്നും കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്‍വറിനോട് ചില കാര്യങ്ങളില്‍ യോജിപ്പുണ്ട്, എന്നാല്‍ ചില കാര്യങ്ങളില്‍ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വൈകിട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തില്‍ പറയുമെന്നും കെ ടി ജലീല്‍ അറിയിച്ചു.
ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് നേരത്തെ കെടി ജലീല്‍ എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീല്‍ പറഞ്ഞു. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’യുടെ അവസാന അധ്യായത്തിലുണ്ടാവുമെന്നും കെടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ ഇന്നലെ കുറിച്ചിരുന്നു.
Post Your Comments