കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ?ദിച്ചതിന് ശേഷവും നടന്‍ സിദ്ദിഖ് ഒളിവില്‍ തന്നെ. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവില്‍ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിദ്ദിഖിന്റെ ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫ് ആയി തന്നെ തുടരുകയാണ്.
Read Also: നിയന്ത്രണംവിട്ട ബസ് ആംബുലൻസിലും ലോറിയിലും ഇടിച്ച് അപകടം: രോഗിയടക്കം 20 പേര്‍ക്ക് പരിക്ക്
അതേസമയം, പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചാല്‍ മാത്രം ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നാണ് സിദ്ദിഖിന്റെ അഭിഭാഷകര്‍ അറിയിച്ചിരിക്കുന്നത്. ഇന്നോ നാളെയോ നോട്ടീസ് അയക്കുമെന്നാണ് പൊലീസിന്റെ പ്രതികരണം.
Leave a Comment