KeralaLatest NewsNews

‘വിനോദിനെ ചികിത്സിച്ചത് എംബിബിഎസ് തോറ്റ ആള്‍’: രോഗി മരിച്ചതില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

2018 മുതല്‍ അബു എബ്രഹാം ലൂക്ക് ഇവിടെ ജോലി ചെയ്യുകയാണെന്നും അവർ ആരോപിക്കുന്നു

കോഴിക്കോട്: ഫറോക്ക് കോട്ടക്കടവിലെ സിഎംഎച്ച്‌ ആശുപത്രിയിൽ രോഗി മരിച്ചതില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കൾ . ആശുപത്രിയിൽ ആർഎംഒ ആയി പ്രവർത്തിച്ച തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്കിനെതിരെയാണ് ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കൾ രംഗത്ത് എത്തിയത്.

സെപ്റ്റംബർ 27നു ചികിത്സയിലിരിക്കെ മരിച്ച വിനോദ് കുമാർ എന്ന വ്യക്തിയെ ചികിത്സച്ചത് എംബിബിഎസ് തോറ്റ ഡോക്ടറാണെന്നും ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നുമാണ് ആരോപണം. 2018 മുതല്‍ അബു എബ്രഹാം ലൂക്ക് ഇവിടെ ജോലി ചെയ്യുകയാണെന്നും അവർ ആരോപിക്കുന്നു.

read also: സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സുപ്രീം കോടതിക്ക് ബാധ്യതയുണ്ട്: പ്രതികരിച്ച് മന്ത്രി ബിന്ദുവും ശൈലജ ടീച്ചറും

മരിച്ച വ്യക്തിയുടെ മരുമകള്‍ അബുവിന്റെ ജൂനിയറായി 2011ല്‍ മുക്കം കെഎംസിസി മെഡിക്കല്‍ കോളജില്‍ പഠിച്ചിരുന്നു. എന്നാല്‍ അബു രണ്ടാം വർഷത്തോടെ പഠനം അവസാനിപ്പിച്ചുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതി ലഭിച്ചതായും പ്രാഥമിക അന്വേഷണം ഉടൻ ആരംഭിക്കുമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button