സംവിധായക സംഘടനയായ ഫെഫ്കയ്ക്കെതിരേ പരാതിയുമായി ഫിലിം ചേംബർ. സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് പരാതിപ്പെടാൻ ഫെഫ്ക ഏർപ്പെടുത്തിയ ടോള്‍ഫ്രീ നമ്പർ നിയമവിരുദ്ധമാണെന്നു സർക്കാരിനും വനിതാ കമ്മീഷനും അയച്ച കത്തിൽ ഫിലിം ചേംബർ ആരോപിച്ചു.
ഫിലിം ചേംബറിന്റെ മേല്‍നോട്ടത്തില്‍ എല്ലാ സെറ്റുകളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. അതിനിടയിൽ ഫെഫ്ക സ്വന്തം നിലയില്‍ ടോള്‍ ഫ്രീ നമ്പർ ഏർപ്പെടുത്തിയതിനെതിരെയാണ് ഫിലിം ചേംബർ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
read also: ‘വിനോദിനെ ചികിത്സിച്ചത് എംബിബിഎസ് തോറ്റ ആള്‍’: രോഗി മരിച്ചതില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാൻ 24 മണിക്കൂർ ടോള്‍ ഫ്രീ സേവനത്തിന് ഫെഫ്ക കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുന്നത് സ്ത്രീകള്‍ ആയിരിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്കയുടെ പുതിയ സേവനം. 8590599946 എന്ന നമ്ബറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. രാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കില്‍ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു ഫെഫ്ക അറിയിച്ചിരുന്നത്.
Post Your Comments