Latest NewsKeralaNews

മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർഎസ്എസിൻ്റെ നാവ് : പി കെ ഫിറോസ്

ആർഎസ്എസ് അജണ്ടയ്ക്ക് കുട പിടിക്കുകയാണ് പിണറായി വിജയൻ

കൊച്ചി: മലപ്പുറത്തെ സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർഎസ്എസിൻ്റെ നാവെന്ന് വ്യക്തമായതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്.

read also:പി.വി അന്‍വര്‍ ചെറിയ മീനല്ല, കൊള്ളസംഘത്തിലെ തര്‍ക്കത്തിനിടെ പുറത്ത് ചാടിയ ഒരാള്‍ മാത്രം: ശോഭ സുരേന്ദ്രന്‍

‘മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് അജണ്ടയ്ക്ക് കുട പിടിക്കുകയാണ് പിണറായി വിജയൻ. കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്നത് മലപ്പുറം ജില്ലയിലെ യാത്രക്കാർ മാത്രമല്ല, വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്. വിമാനത്താവള പരിസരത്ത് നിന്നും പിടിക്കുന്ന സ്വർണക്കടത്ത് കേസുകൾ എങ്ങനെയാണ് മലപ്പുറം ജില്ലയുടെ കണക്കിൽപ്പെടുന്നത്. ഇവ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും’ പി കെ ഫിറോസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button