KeralaLatest NewsNews

തൃശൂരില്‍ സ്വര്‍ണം കവര്‍ന്ന സംഘത്തിന്റെ തലവന്‍ റോഷന്‍ ഇന്‍സ്റ്റഗ്രാം താരം

കാറിന്റെ ചില്ലു തകര്‍ത്തു, കത്തി കഴുത്തില്‍വച്ചു ഭീഷണിപ്പെടുത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി

തൃശൂര്‍: കാര്‍ ആക്രമിച്ച്‌ രണ്ടര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ് റോഷന്‍ ഇന്‍സ്റ്റഗ്രാമിൽ അരലക്ഷം ഫോളോവേഴ്‌സുള്ള താരമാണ്. ഇന്‍സ്റ്റഗ്രാമില്‍ റോഷൻ പങ്കുവയ്ക്കുന്ന റീലുകള്‍ക്ക് ആരാധകർ ഏറെയാണ്. തമിഴ്‌നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലായി 22 കേസുകളില്‍ പ്രതിയാണ് ഇയാള്‍.

read also:ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മിഥുന്‍ ചക്രവര്‍ത്തിക്ക്

കോയമ്പത്തൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്കു രണ്ടരക്കിലോ സ്വര്‍ണമാലകളുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ പട്ടിക്കാട് കല്ലിടുക്കില്‍ വച്ചാണു ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. കാറിന്റെ ചില്ലു തകര്‍ത്തു, കത്തി കഴുത്തില്‍വച്ചു ഭീഷണിപ്പെടുത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി. സ്വര്‍ണം ഒളിപ്പിച്ചു വച്ചിരുന്ന കാറും ഇവര്‍ കൈവശപ്പെടുത്തി. പ്രതികളില്‍ പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടില്‍ റോഷന്‍ വര്‍ഗീസിന് (29), തിരുവല്ല ആലംതുരുത്തി മാങ്കുളത്തില്‍ ഷിജോ വര്‍ഗീസ് (23), തൃശൂര്‍ എസ്‌എന്‍ പുരം പള്ളിനട ഊളക്കല്‍ സിദ്ദീഖ് (26), നെല്ലായി കൊളത്തൂര്‍ തൈവളപ്പില്‍ നിശാന്ത് (24), കയ്പമംഗലം മൂന്നുപീടിക അടിപ്പറമ്ബില്‍ നിഖില്‍ നാഥ് (36) എന്നിവരെ സിറ്റി പൊലീസ് പിടികൂടി. ഇവരെ റിമാന്‍ഡ് ചെയ്തു. ഇനി നാലുപേര്‍ പിടിയിലാകാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button