KeralaLatest NewsNews

കാലുവെട്ടിയാൽ വീൽ ചെയറിൽ വരും: സിപിഎമ്മിനെ വെല്ലുവിളിച്ച് പി വി അൻവർ എംഎൽഎ

കൂത്തുപറമ്പ് സമരനായകൻ പുഷ്പനെ അനുസ്മരിച്ചാണ് അൻവർ പ്രസംഗം തുടങ്ങിയത്.

നിലമ്പൂർ : സിപിഎമ്മിനെ വെല്ലുവിളിച്ച് പി വി അൻവർ എംഎൽഎ. കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും നിലമ്പൂരിലെ വിശദീകരണ യോഗത്തിൽ അൻവർ വ്യക്തമാക്കി. നിലമ്പൂർ ചന്തക്കുന്നിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ. കൂത്തുപറമ്പ് സമരനായകൻ പുഷ്പനെ അനുസ്മരിച്ചാണ് അൻവർ പ്രസംഗം തുടങ്ങിയത്.

read also: നിലമ്പൂരിൽ അന്‍വറിന്റെ യോഗത്തിന് വന്‍ ജനാവലി
മതം പറഞ്ഞ് തന്നെ വേട്ടയാടുന്നു. തന്നെ വർഗീയവാദിയാക്കാനാണ് ശ്രമം. താൻ അഞ്ചുനേരം നിസ്കരിക്കും എന്ന് പറഞ്ഞതാണ് പ്രശ്നം. കേരള പോലീസിൽ 25 ശതമാനവും ക്രിമിനലുകളാണ്. ക്യാരിയർമാരെ കൊണ്ടുപോയി പോലീസ് സ്വർണം തട്ടുന്നു. തെളിവുകൾ പുറത്തുവിട്ടിട്ടും പോലീസ് അനങ്ങുന്നില്ല. സ്വർണപണിക്കാരൻ പോലും കോടീശ്വരനായി. സ്വർണപണിക്കാരൻ ഉണ്ണിയുടെ സ്വത്തുക്കളെപ്പറ്റി ഇനിയെങ്കിലും അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button