Latest NewsKeralaNews

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ 7 ദിവസം വരെ വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

Read Also: താന്‍ എല്‍ഡിഎഫ് വിട്ടിട്ടില്ല, പാര്‍ട്ടി പുറത്താക്കുന്നതുവരെ തുടരും: പ്രതികരിച്ച് പി.വി അന്‍വര്‍ എംഎല്‍എ

കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ 2024 സെപ്തംബര്‍ 29, 30 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button