KeralaLatest NewsNews

‘ചെങ്കൊടി തൊട്ട് കളിക്കണ്ട’ : അൻവറിനെതിരെ നിലമ്പൂരില്‍ CPM പ്രകടനം

സിപിഎമ്മുമായി അൻവറിന് ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്നും ഗോവിന്ദൻ

നിലമ്പൂർ: ഇടത് എം.എല്‍.എ. പി.വി. അൻവറിനെതിരെ നിലമ്പൂരില്‍ സിപിഎം പ്രതിഷേധം. ചെങ്കൊടി തൊട്ട് കളിക്കണ്ട എന്ന ബാനറും അൻവറിന്റെ കോലവുമായാണ് നിലമ്പൂർ നഗരത്തില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടക്കുന്നത്.

അൻവർ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന ആക്ഷേപങ്ങള്‍ക്കെതിരെ സിപിഎം പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് എം.വി.ഗോവിന്ദൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് അൻവറിനെതിരെ പാർട്ടി പ്രവർത്തകർ പ്രതിഷേധത്തിനിറങ്ങിയത്. സിപിഎമ്മുമായി അൻവറിന് ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്നും ഗോവിന്ദൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

read also: ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവര്‍

പി.വി. അൻവർ എം.എല്‍.എ. സർക്കാരിനും പാർട്ടിക്കുമെതിരേ നടത്തുന്ന ഹീനമായ അപവാദ പ്രചാരണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധപ്രകടനമെന്ന് സി.പി.എം. പറയുന്നു. ‘വലതുരാഷ്ട്രീയ ശക്തികളുടെ കോടാലി പി.വി. അൻവറിനെ ഒറ്റപ്പെടുത്തുക’, എന്ന പ്രകടന പോസ്റ്റർ പങ്കുവെച്ച്‌ സി.പി.എം. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ പ്രചാരണം ശക്തമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button