ഹൈദരാബാദ്: തിരുപ്പതിയില്‍ ലഡ്ഡു നിര്‍മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് തിരുമല ദേവസ്വം റിപ്പോര്‍ട്ട്. ജൂലൈ ആറിനും 15നും ദിണ്ടിഗലില്‍ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ല. സംശയം തോന്നിയതിനാല്‍ 4 ടാങ്കറിലെയും നെയ്യ് മാറ്റിവച്ചു.ലാബ് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം ഉള്ളത്.
ലഡ്ഡു നിര്‍മാണത്തിന് മൃഗകൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചെന്നാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ആരോപിച്ചിരുന്നത്.
Post Your Comments