ഷിരൂര്‍: ഗംഗാവ്‌ലി പുഴയുടെ അടിയില്‍ സ്‌കൂട്ടറും തടികഷ്ണങ്ങളും ഉണ്ടെന്ന് ഈശ്വര്‍ മാല്‍പെ. സിപി-3യില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 10 തടിക്കഷ്ണങ്ങള്‍. സ്‌കൂട്ടര്‍ ചായക്കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ആകാമെന്നാണ് മാല്‍പെ പറയുന്നത്. അര്‍ജുന്റെ ലോറി കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയെന്ന് മല്‍പെ പറഞ്ഞു.
Read Also: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഇന്ത്യ
‘ലോറിയുടെ ലോഹഭാഗം കണ്ടെത്തി. തെരച്ചില്‍ നടത്താന്‍ അധികൃതര്‍ സഹകരിക്കുന്നില്ല. ഇതാണ് സമീപനമെങ്കില്‍ നാളെ ഷിരൂര്‍ വിടുമെന്നും മാല്‍പെ പറഞ്ഞു. ചട്ടം കെട്ടി തുഴഞ്ഞാണ് തെരച്ചില്‍. സിപി-4 കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തണം.
സര്‍ക്കാരില്‍ നിന്നും ഒരു പണം പോലും കൈപറ്റാതെയാണ് താന്‍ തെരച്ചിലിന് എത്തിയത്. അര്‍ജുന്‍ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ട് ആ ആത്മാര്‍ത്ഥതയിലാണ് ഈ ജോലി ചെയുന്നത്. അധികൃതര്‍ പല കാരണങ്ങള്‍ പറഞ്ഞാണ് തെരച്ചില്‍ തടയുന്നത്’, മാല്‍പെ പറഞ്ഞു.
Leave a Comment