എം.എം. ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും

എല്‍.ഡി.എഫ്. കണ്‍വീനർ, സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ എം.എം.ലോറൻസ് വഹിച്ചിട്ടുണ്ട്.

കൊച്ചി:  സി.പി.എം. നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കുടുംബത്തിന്റെ തീരുമാനം.

ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം.എം. ലോറൻസിന്റെ അന്ത്യം. മന്ത്രി പി.രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ഹൈബി ഈഡൻ എംപി, എൻ.സി.പി. നേതാവ് പി.സി.ചാക്കോ തുടങ്ങിയവർ ആശുപത്രിയിലെത്തി  അന്ത്യാഞ്ജലി അർപ്പിച്ചു.

read also: പെണ്‍കുട്ടിയുടെ മുന്നില്‍വച്ചാണ് അരുണിനെ കുത്തിയത്: 19 കാരന്‍റെ കൊലപാതകത്തില്‍ നിര്‍ണായക ദൃക്സാക്ഷി മൊഴി പുറത്ത്

തിങ്കളാഴ്ച രാവിലെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലും  എറണാകുളം ടൗണ്‍ഹാളിലും പൊതുദർശനമുണ്ടാകും. വൈകിട്ട് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും.

എല്‍.ഡി.എഫ്. കണ്‍വീനർ, സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍  വഹിച്ച എം.എം.ലോറൻസ്  1980-84 കാലഘട്ടത്തില്‍ ഇടുക്കിയില്‍നിന്ന് പാർലമെന്റംഗമായി. സി.ഐ.ടി.യു. ദേശീയ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

Share
Leave a Comment