ശ്രുതി ആവശ്യപ്പെട്ടു, ദുരന്തത്തിൽ മരിച്ച അമ്മയുടെമൃതദേഹം കുഴിമാടത്തിൽനിന്ന് പുറത്തെടുത്ത് ഹൈന്ദവാചാരപ്രകാരം സംസ്കരിച്ചു

വയനാട് ദുരന്തത്തിൽ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട ശ്രുതിയ്ക്ക് ഏക ആശ്രയമായിരുന്നു പ്രതിശ്രുത വരൻ ജെയ്‌സൺ. എന്നാൽ ഒരു വാഹനാപകടത്തിൽ ജെയ്‌സണും മരിച്ചതോടെ ആകെ തകർന്ന് നിസ്സംഗാവസ്ഥയിലാണ് ശ്രുതി ഇപ്പോൾ ഉള്ളത്. ഇതിനിടെ, ശ്രുതിയുടെ അമ്മയുടെ മൃതശരീരം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ചു.

ശ്രുതിയുടെ ആവശ്യപ്രകാരം ആയിരുന്നു സംസ്കാര ചടങ്ങ് നടത്തിയത്. ഇന്നലെയാണ് തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിലെ പൊതുശ്മശാനത്തിൽ നിന്നും ശ്രുതിയുടെ അമ്മയുടെ മൃതദേഹം എടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ പൊതുശ്മശാനത്തിൽ ആചാരാനുഷ്ഠാനങ്ങളോടെ അടക്കം ചെയ്തത്.വയനാട് ഉരുൾപൊട്ടലിൽ അച്ഛനെയും സഹോദരിയെയും അമ്മയെയും നഷ്ടപ്പെട്ട ശ്രുതിക്ക്‌ ദിവസങ്ങൾക്കു മുമ്പ് വാഹനാപകടത്തിൽ തന്റെ പ്രതിശ്രുത വരൻ ജെൻസനെയും നഷ്ടപ്പെട്ടിരുന്നു.

അപകടത്തിൽ കാലിന് പരിക്കേറ്റ ശ്രുതി ആശുപത്രികൾ ചികിത്സയിലിരിക്കെയാണ് അമ്മയുടെ മൃതദേഹം ആചാരപ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് കൽപ്പറ്റയിലെ ആശുപത്രിയിൽ നിന്നും സ്ട്രച്ചറിൽ കയറ്റി ആംബുലൻസിൽ സംസ്കാര ചടങ്ങ് നടക്കുന്ന മാരിയമ്മൻ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുവരികയായിരുന്നു.

 

Share
Leave a Comment