KeralaLatest NewsNews

വിദ്യാഭ്യാസ വിദഗ്ധൻ പ്രൊഫ. പി കെ മാത്യു തരകന്‍ അന്തരിച്ചു

പരേതരായ കൊച്ചുപാപ്പു തരകന്റെയും കള്ളിവയലില്‍ റോസക്കുട്ടിയുടെയും മകനാണ്.

ന്യൂഡല്‍ഹി: പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും ചരിത്രകാരനും ഗവേഷകനുമായ പ്രൊഫ. ഡോ. പി കെ മാത്യു തരകന്‍ (89) അന്തരിച്ചു. ബ്രസല്‍സിലായിരുന്നു അന്ത്യം.

എറണാകുളം ലോ കോളേജ് മുന്‍ ചെയര്‍മാനായ മാത്യു തരകന്‍ ബ്രസല്‍സിലെ ആന്റ് വെര്‍പ് സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറായിരുന്നു. വിവിധ രാജ്യങ്ങളിലെ നിരവധി സര്‍വകലാശാലകളിലും അക്കാഡമിക് സ്ഥാപനങ്ങളിലും വിസിറ്റിംഗ് പ്രഫസറും ആയിരുന്ന ഇദ്ദേഹം തൈക്കാട്ടുശേരി ഒളവൈപ്പ് തേക്കനാട്ട് പാറായില്‍ പരേതരായ കൊച്ചുപാപ്പു തരകന്റെയും കള്ളിവയലില്‍ റോസക്കുട്ടിയുടെയും മകനാണ്.

സംസ്‌കാരം പിന്നീട് ബ്രസല്‍സില്‍ നടക്കും. ഭാര്യ: ആനി ബെല്‍പെയര്‍. മക്കള്‍: ജോസഫ്, തോമസ്. മരുമകള്‍: ലിസ.

shortlink

Post Your Comments


Back to top button