Latest NewsKeralaNews

സിബിഐ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, തട്ടിയെടുത്തത് 49 ലക്ഷം: യുവതികള്‍ പിടിയിൽ

ഹിന്ദിയില്‍ സംസാരിച്ച ഇവർ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു

പത്തനംതിട്ട: സിബിഐയില്‍ നിന്നെന്ന് വിശ്വസിപ്പിച്ച്‌ പത്തനംതിട്ട സ്വദേശിയായ ഐടി ജീവനക്കാരിയായ യുവതിയിൽ നിന്നും 49 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് യുവതികള്‍ അറസ്റ്റില്‍. ഷാനൗസി, പ്രജിത എന്നിവരാണ് അറസ്റ്റിലായത്.

ജൂണ്‍ എട്ടിനാണ് യുവതിക്ക് ആദ്യ ഫോണ്‍ കോള്‍ വരുന്നത്. ഇവരുടെ ആധാർ കാർഡ് ചിലർ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിച്ചു ഉടൻ സിബിഐ അറസ്റ്റ് ഉണ്ടാകുമെന്നായിരുന്നു ഭീഷണി. ഹിന്ദിയില്‍ സംസാരിച്ച ഇവർ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് പലപ്പോഴായി ചെറിയ തുക തട്ടിപ്പുകാർ അവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

read also: അമ്മയും 2 കാമുകന്മാരും ചേര്‍ന്ന് 4 വയസ്സുകാരിയെ കൊലപ്പെടുത്തി: കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച്‌ ഹൈക്കോടതി

ഓരോ ഇടപാടിനും രസീത് നല്‍കും. വിശ്വാസ്യത കൂട്ടാൻ ഇടയ്ക്ക് കുറച്ച്‌ പണം തിരികെ കൊടുത്തു. എന്നാല്‍ ഒടുവില്‍ 49,03,500 രൂപ സംഘം കൈക്കലാക്കുകയായിരുന്നു. തട്ടിപ്പ് മനസിലാക്കിയ യുവതി കോയിപ്രം പൊലീസ് കേസ് കൊടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പത്ത് ലക്ഷം രൂപ കൈമാറ്റം ചെയ്ത കോഴിക്കോടുള്ള ഒരു ബാങ്ക് അക്കൗണ്ട് കണ്ടെത്തി. അങ്ങനെയാണ് തട്ടിപ്പ് റാക്കറ്റിന്‍റെ കേരളത്തിലെ കണ്ണിയായ ഷാനൗസിയെയും സഹായി പ്രജിതയെയും പിടികൂടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button