Latest NewsKeralaNews

ജെന്‍സന്റെ വിയോഗത്തില്‍ തളര്‍ന്ന ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിലും അപ്പുറം: കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും മമ്മൂട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെയെന്നും മമ്മൂട്ടി കുറിച്ചു.

Read Also: കേരളത്തിനാകെ നോവായി മാറി ശ്രുതിക്ക് താങ്ങായി നിന്ന ജെന്‍സന്റെ മരണം

നേരത്തെ ജെന്‍സന്റെ വിയോഗത്തില്‍ വേദന പങ്കുവച്ചുകൊണ്ട് ഫഹദ് ഫാസിലും രംഗത്തെത്തിയിരുന്നു. കാലത്തിന്റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും സഹോദരാ എന്നാണ് ജെന്‍സന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് ഫാസില്‍ കുറിച്ച വാക്കുകള്‍. മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനമറിയിച്ചിട്ടുണ്ട്.

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി, പ്രതിശ്രുത വരന്‍ ജെന്‍സന്റെ തണലില്‍ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. വാഹനാപകടത്തിന്റെ രൂപത്തില്‍ ജെന്‍സനേയും മരണം കവരുമ്പോള്‍ ശ്രുതിയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ല. സന്തോഷങ്ങള്‍ക്ക് മീതെ ആദ്യം ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ദുരന്തം വന്നുവീണപ്പോള്‍ ശ്രുതിയുടേയും ജെന്‍സന്റേയും വിവാഹം ഉറപ്പിച്ചിട്ട് ഒരുമാസമേ കഴിഞ്ഞിരുന്നുള്ളൂ. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെയാണ് ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button