WomenBeauty & StyleLife Style

കറ്റാര്‍ വാഴ ജെല്‍ മികച്ച സൗന്ദര്യവര്‍ദ്ധക ഉത്പ്പന്നം, സ്ഥിരമായി പുരട്ടിയാല്‍ ഇരട്ടി ഫലം

കറ്റാര്‍വാഴ ജെല്‍ മുഖത്തും ശരീരത്തിലും സ്ഥിരമായി
അലോവേരയില്‍ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും

നിറം വര്‍ദ്ധിപ്പിയ്ക്കാനും കറ്റാര്‍ വാഴ ജെല്‍ നല്ലതാണെന്ന് പറയപ്പെടുന്നു.
മുഖക്കുരുവും കറുത്ത പാടുകളും ഒന്നുമില്ലാത്ത ‘ക്ലിയര്‍ സ്‌കിന്‍’ കൊതിക്കാത്തവര്‍ കുറവായിരിക്കും. മുഖത്തിന്റെ സ്വാഭാവികമായ ഈര്‍പ്പവും പിഎച്ച് ലെവലും നിലനിര്‍ത്തുന്നതിനൊപ്പം ഏറെ ഗുണവശങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവര്‍ധകവസ്തുവാണ് കറ്റാര്‍വാഴ.

ജെല്‍ രൂപത്തിലും കറ്റാര്‍വാഴ ഇന്ന് വിപണിയില്‍ സുലഭമായി ലഭിക്കും. നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഒട്ടുമിക്ക ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളിലും കറ്റാര്‍വാഴയുടെ അംശം അടങ്ങിയിട്ടുണ്ട്. സ്ഥിരമായി കറ്റാര്‍വാഴ ജെല്‍ മുഖത്തും ശരീരത്തിലും പുരട്ടിയാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അലോവേരയില്‍ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വരണ്ട ചര്‍മ്മക്കാര്‍ക്ക് കറ്റാര്‍വാഴ മോയ്‌സ്ചറൈസര്‍ പോലെ ഉപയോഗിക്കാവുന്നതാണ്.
മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാര്‍വാഴയ്ക്ക് ഉണ്ട്. കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ബി, സി, കോളിന്‍, ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

വേനല്‍ക്കാലത്ത് വെയിലേറ്റുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാല്‍ മതിയാകും. സൂര്യതാപം, തിണര്‍പ്പ്, എക്സിമ (വരട്ടുചൊറി) എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാര്‍വാഴ. ഇത് ശരീരത്തിലെ പിഎച്ച് ലെവല്‍ സന്തുലിതമാക്കാനും സഹായിക്കും. സൂര്യാതാപത്തില്‍ നിന്നും പരിരക്ഷ നല്‍കാന്‍ കറ്റാര്‍വാഴ സഹായകരമാണെന്ന് പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. സ്ഥിരമായി കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് ചര്‍മ്മത്തെ സൂര്യന്റെ കടുത്തരശ്മികളില്‍ നിന്നും സംരക്ഷിക്കും.

ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ കൂടാതെ ത്വക്കിനെ മൃദുവാക്കുന്ന സാലിസിലിക് ഗുണങ്ങള്‍ കൂടി അടങ്ങിയതാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ ജെല്‍ പതിവായി മുഖത്തു പുരട്ടിയാല്‍ മുഖത്തെ പാടുകളും മുഖക്കുരുവും പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും.
ശരീരത്തിലേല്‍ക്കുന്ന ചെറിയ പൊള്ളലുകള്‍ ഒക്കെ പെട്ടെന്ന് സുഖം പ്രാപിക്കാന്‍, പൊള്ളലേറ്റ ഭാഗത്ത് ദിവസം മൂന്നുതവണ എന്ന രീതിയില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടിയാല്‍ മതി. ചെറിയ മുറിവുകള്‍ക്ക് ഓയിന്റ്‌മെന്റ് പുരട്ടുന്നുന്നതിനു പകരം കറ്റാര്‍വാഴ ജെല്‍ പരീക്ഷിക്കാം. മുറിവുകള്‍ വേഗത്തില്‍ ഉണക്കാനും കൊളാജന്‍ വര്‍ദ്ധിപ്പിക്കാനും ബാക്ടീരിയയെ ചെറുക്കാനും കറ്റാര്‍വാഴ ജെല്ലിനു കഴിവുണ്ട്.

നിറം വര്‍ദ്ധിപ്പിയ്ക്കാനും കറ്റാര്‍ വാഴ ജെല്‍ നല്ലതാണെന്ന് പറയപ്പെടുന്നു. കറ്റാര്‍വാഴയിലെ ആന്റിഓക്സിഡന്റ് ഗുണങ്ങളും വൈറ്റമിനുകളുമെല്ലാമാണ് ഇതിന് സഹായിക്കുന്നത്. കറ്റാര്‍വാഴ ജെല്‍ കൊണ്ട് മസാജ് ചെയ്യുമ്പോള്‍ ചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ക്രമേണ മുഖത്തിന്റെ നിറം വര്‍ദ്ധിക്കുകയും ചെയ്യും.
ബ്ലാക് ഹെഡ്സ്, പിഗ്മെന്റേഷന്‍, നിറവ്യത്യാസം എന്നിവ മാറാനായി രാത്രി കറ്റാര്‍വാഴ ജെല്‍ മുഖത്തുപുരട്ടി കിടക്കാം. രാവിലെ കഴുകി കളഞ്ഞാല്‍ മതി.

നല്ലൊരു ആന്റി ഏജിംഗ് ക്രീമായി ഉപയോഗിക്കാം. മുഖത്തിന്റെ സ്വാഭാവികത നിലനിര്‍ത്തി പ്രായം തോന്നാതിരിക്കാന്‍ ഇത് സഹായിക്കും. ഒപ്പം ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ മുഖത്തെ ചുളിവുകള്‍ മാറാനും നല്ലതാണ്.

കാലിന്റെ ഉപ്പൂറ്റി വിണ്ട് കീറുന്ന പ്രശ്‌നമുള്ളവര്‍ക്കും കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാം.

വാക്‌സിംഗിനും ഷേവിംഗിനുമൊക്കെ ശേഷം ചര്‍മ്മത്തിലുണ്ടാവുന്ന ചുവന്ന പാടുകളും തടിപ്പും തിണര്‍പ്പും മാറാന്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടാം. ആഫ്റ്റര്‍ ഷേവ് ക്രീമുകള്‍ക്ക് പ്രകൃതിദത്തമായ ബദലാണ് കറ്റാര്‍വാഴ ജെല്‍.

മേക്കപ്പ് റിമൂവര്‍ ആയും കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാവുന്നത്. ഒരു പഞ്ഞിയില്‍ അല്‍പ്പം ജെല്‍ എടുത്ത് മുഖത്ത് പതിയെ മസാജ് ചെയ്യാം, മേക്കപ്പ് പൂര്‍ണമായും ചര്‍മ സുഷിരങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

കണ്‍തടങ്ങളിലെ കറുപ്പാണ് പലരും നേരിടുന്ന പ്രശ്‌നം. കണ്‍തടത്തിലെ രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമാണ് ഇതിന്റെ പ്രധാന കാരണം. കറ്റാര്‍ വാഴ ജെല്ലില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും വൈറ്റമിനുകളും ഈ പ്രശ്‌നം പരിഹരിക്കാന്‍ അത്യുത്തമമാണ്. കറ്റാര്‍ വാഴ ജെല്‍ അല്‍പ്പമെടുത്ത് കണ്‍തടങ്ങളില്‍ നിത്യേന മസാജ് ചെയ്യുന്നത് കണ്ണിനു താഴത്തെ കറുപ്പ് കുറക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button