Latest NewsNewsIndia

നടന്‍ വിജയ്‌യുടെ പാര്‍ട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ചെന്നൈ: നടന്‍ വിജയ്‌യുടെ പാര്‍ട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. തമിഴക വെട്രി കഴകത്തിനാണ് അംഗീകാരം ലഭിച്ചത്. പാര്‍ട്ടി ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു. എല്ലാവരും തുല്യരാണെന്ന കാഴ്ചപ്പാടില്‍ മുന്നോട്ടു പോകും. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഉടന്‍ പ്രഖ്യാപിക്കും.

Read Also: സംസ്ഥാനത്ത് വീണ്ടും എച്ച്1എന്‍1 മരണം: മരിച്ചത് തൃശൂര്‍ ശ്രീനാരായണപുരം സ്വദേശി അനില്‍

ആദ്യവാതില്‍ തുറന്നെന്നും, തമിഴ്‌നാട്ടിനെ നയിക്കുന്ന പാര്‍ട്ടിയായി ഉയരുമെന്നും വിജയ് പ്രതീക്ഷ പങ്കുവച്ചു. ഫെബ്രുവരിയിലാണ് തമിഴ് സൂപ്പര്‍ താരം വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കരാര്‍ ഒപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണമായും രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നറിയിച്ച നടന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ആര്‍ക്കും പിന്തുണ നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. അരങ്ങേറ്റ ചിത്രത്തിന്റെ (വെട്രി) പേരുള്‍പ്പെടുത്തിയാണ് ‘തമിഴക വെട്രി കഴകം’ (തമിഴക വിജയ സംഘം) പ്രഖ്യാപിച്ചത്.

ആരാധക സംഘടനയുടെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഓഫിസിലെത്തിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഭരണത്തിലെ കെടുകാര്യസ്ഥത, അഴിമതി, ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയ സംസ്‌കാരം എന്നിവ അവസാനിപ്പിക്കുകയാണ് ലക്ഷ്യം. 2021ല്‍ 9 ജില്ലകളില്‍ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ വിജയ്യുടെ ആരാധക സംഘടന 115 സീറ്റുകളില്‍ വിജയിച്ചെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button