തിരുവനന്തപുരം: സിനിമാ മേഖലയില്‍ തുല്യവേതനം നല്‍കുന്നത് അസാധ്യമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അസോസിയേഷന് കത്ത് നല്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നിര്‍മാതാക്കളുടെ സംഘടന നിലപാടറിയിച്ചത്.
Read Also: റെയില്‍വേയിലെ ഉദ്യോഗം രാജി വച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും
തുല്യവേതനം നല്‍കണമെന്നത് ബാലിശവാദമാണെന്നും അപ്രായോഗികമാണെന്നും അസോസിയേഷന് അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആദ്യമായാണ് മലയാള സിനിമയിലെ ഒരു സംഘടന നിലപാട് വ്യക്തമാക്കി മുന്നോട്ട് വരുന്നത്. വിപണി മൂല്യവും സര്‍ഗാത്മക മികവും കണക്കാക്കി നിര്‍മാതാക്കളാണ് പ്രതിഫലം നിശ്ചയിക്കുക. പുരുഷന്മാരേക്കാള് പ്രതിഫലം വാങ്ങുന്ന സ്ത്രീകള്‍ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
കഥയിലും കഥാപാത്രത്തിലും സ്ത്രീകള്‍ക്ക് സംവരണം വേണമെന്ന ശുപാര്‍ശ പരിഹാസ്യമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി. കൂടാതെ ഹേമ കമ്മിറ്റിയെയും അസോസിയേഷന് വിമര്‍ശിച്ചു. സിനിമയില്‍ സജീവമായ വ്യക്തികളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ കൂടുതല്‍ ഫലപ്രദമായ റിപ്പോര്‍ട്ട് പുറത്തിറക്കാമായിരുന്നു എന്നും നിര്‍മാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു.
സിനിമാ മേഖലയില്‍ തുല്യവേതനം നടപ്പിലാക്കണമെന്നും സ്ത്രീകള്‍ക്ക് സംവരണം നല്‍കണമെന്നും അടക്കമുള്ള ശുപാര്‍ശകള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിര്‍മാതാക്കളുടെ സംഘടന നിലപാടറിയിച്ചത്.
Post Your Comments