KeralaLatest NewsNews

സെപ്റ്റംബര്‍ എട്ട് ചിങ്ങത്തിലെ ഏറ്റവും ശുഭ ദിനമോ? ഗുരുവായൂരില്‍ ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങള്‍

ഗുരുവായൂര്‍: റെക്കോര്‍ഡ് നമ്പര്‍ വിവാഹങ്ങള്‍ക്ക് ഒരുങ്ങി ഗുരുവായൂര്‍. സെപ്റ്റംബര്‍ 8 ന് ഗുരുവായൂരില്‍ റെക്കോര്‍ഡ് കല്യാണങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 8ന് ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാല്‍ ഇനിയും എണ്ണം കൂടാമെന്നാണ് വിലയിരുത്തല്‍. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

Read Also: വീണ്ടും പുതിയ ന്യൂനമര്‍ദ്ദം: തീവ്ര ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: അതീവ ജാഗ്രത

മലയാള മാസം ചിങ്ങം 23 ഞായറാഴ്ചയാണ് റെക്കോര്‍ഡ് ബുക്കിംഗ്. ഓണത്തിന് മുന്‍പുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്.

കേരളത്തില്‍ ഏറ്റവം കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍. ദീര്‍ഘകാല ദാമ്പത്യമെന്ന വിശ്വാസമാണ് ഏറെ പേരെയും വിവാഹം നടത്താന്‍ ഗുരുവായൂര്‍ ക്ഷേത്രം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാത്രിയും പകലും വിവാഹം നടത്താന്‍ അനുമതി നല്‍കിയിരുന്നു. ക്ഷേത്രത്തിന് മുന്‍പിലെ മണ്ഡപങ്ങളില്‍ തന്നെയാണ് രാവും പകലും ഭേദമില്ലാതെ കല്യാണം നടക്കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി തന്നെയാണ് ഇക്കാര്യം കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായി വ്യക്തമാക്കിയത്.

തിരക്കിനെ നിയന്ത്രിക്കാന്‍ പുതിയ തീരുമാനം ഒരു പരിധി വരെ സഹായിക്കുമെന്നാണ് നിരീക്ഷണം. നൂറിലേറെ ഓഡിറ്റോറിയങ്ങള്‍ ഉണ്ടെങ്കിലും ഒരു ദിവസം തന്നെ നിരവധി കല്യാണങ്ങള്‍ നടക്കുന്നതിനാല്‍ ഓഡിറ്റോറിയങ്ങള്‍ നല്‍കാന്‍ ആകാതെ ഉടമകളും കല്യാണ പാര്‍ട്ടികളും ബുദ്ധിമുട്ടുന്നതും ഇവിടെ സാധാരണമാണ്.

 

shortlink

Post Your Comments


Back to top button