Latest NewsLife Style

ഈ പരിശോധനകള്‍ ചെയ്‌താല്‍ നമ്മുടെ ശരീരത്തില്‍ എവിടെ ക്യാന്‍സര്‍ ഉണ്ടായാലും കണ്ടെത്താം

അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന ക്യാന്‍സര്‍ എന്ന മഹാരോഗം കണ്ടുപിടിക്കാൻ ഈ ഏഴു പരിശോധനകൾ നടത്തിയാൽ മതി. നമ്മുടെ ശരീരത്തിന്റെ ഏതു ഭാഗത്തു ക്യാൻസർ ബാധിച്ചാലും നമുക്ക് അത് മനസ്സിലാക്കാം. ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്‌നേയഗ്രന്ഥി, ഉദരം, കരള്‍, വൃക്കകള്‍, വന്‍കുടല്‍, ആമാശയം, മലാശയം എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധയ്ക്ക് പുകവലി ഒരു കാരണമായേക്കാം. പലപ്പോഴും ക്യാന്‍സര്‍ വൈകി കണ്ടെത്തുന്നതാണ് മരണസംഖ്യ ഉയരാൻ കാരണമാകുന്നത്.

അതിനാല്‍‌ സൂചനകള് ആദ്യമെ കണ്ടെത്തുകയാണ് വേണ്ടത്. നമുക്ക് ക്യാന്‍സറുണ്ടോയെന്ന് സംശയം തോന്നിയാല്‍, ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം ചില ബ്ലഡ് ടെസ്റ്റുകള്‍ ചെയ്യാം. ബ്ലഡ് ക്യാന്‍സറുണ്ടോയെന്ന് അറിയാന്‍ ബീറ്റാ മൈക്രോഗ്ലോബുലിന്‍ എന്ന ബ്ലഡ് ടെസ്റ്റ് ചെയ്താല്‍ മതിയാവും.ബീറ്റ എച്ച് സി ജി ടെസ്റ്റ് ചെയ്താല്‍ ഗര്‍ഭിണി അല്ലാത്ത സ്‌ത്രീകളില്‍ ഗര്‍ഭാശയക്യാന്‍സറും, പുരുഷന്‍മാരില്‍ വൃഷണത്തില്‍ ക്യാന്‍സറുണ്ടോയെന്നും തിരിച്ചറിയാന്‍ സാധിക്കും. സിഎ 19-9 എന്ന ബ്ലഡ് ടെസ്റ്റ് ചെയ്താല്‍, പിത്താശയം, പാന്‍ക്രിയാസ്, ആമാശയം എന്നീ ഭാഗങ്ങളില്‍ ക്യാന്‍സറുണ്ടോയെന്ന് അറിയാനാകും.

സി ഇ എ, സിഎ-125 എന്നീ രക്തപരിശോധനകള്‍ ചെയ്താല്‍, ഓവേറിയന്‍ ക്യാന്‍സര്‍ കണ്ടെത്താനാകും. കാര്‍സിയോ എംബ്രിയോജെനിക് ആന്‍ജിജന്‍ അഥവാ സിഇഎ എന്ന ടെസ്റ്റ് ചെയ്താല്‍, വന്‍കുടല്‍, ഗര്‍ഭാശയം, അണ്ഡാശയം, ആമാശയം, തൈറോയ്ഡ് എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ ഉണ്ടോയെന്ന് കണ്ടെത്താം. സിഇഎ, സിഎ 15-3, എംസിഎ എന്നീ ടെസ്റ്റുകള്‍ ചെയ്താല്‍ സ്‌ത്രീകളില്‍ സ്‌തനാര്‍ബുദം ഉണ്ടോയെന്ന് തിരിച്ചറിയാനാകും.

രക്തത്തില്‍ കാല്‍സിടോണിന്റെ അളവ് ഉയര്‍ന്നു നിന്നാല്‍ തൈറോയ്ഡ് ഗ്രന്ഥികളില്‍ ക്യാന്‍സറുണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കും. ഈ പരിശോധനകൾ നടത്തിയാൽ ക്യാൻസർ ഉണ്ടോയെന്ന് നമുക്ക് തിരിച്ചറിയാനും വേഗത്തിൽ ചികിത്സ നടത്താനും സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button