KeralaLatest NewsNews

പിവി അന്‍വറുമായുള്ള ഫോണ്‍വിളി വിവാദം: എഡിജിപിയെ സംരക്ഷിച്ച് എസ്പി സുജിതിനെ കൈവിട്ട് സര്‍ക്കാര്‍

പത്തനംതിട്ട: പിവി അന്‍വറുമായുള്ള പത്തനംതിട്ട എസ് പി സുജിത് ദാസിന്റെ വിവാദ ഫോണ്‍ വിളി വിവാദം കൊഴുക്കുന്നു.സംഭവവുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യതയില്ല. എന്നാല്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെ മാത്രമായിരിക്കും നടപടി. അജിത്കുമാര്‍ ബന്ധുകള്‍ വഴി സാമ്പത്തിക ഇടപാട് നടത്തുന്നു എന്നായിരുന്നു എസ്പി സുജിത് ദാസ് എംഎല്‍എയോട് പറഞ്ഞത്.

Read Also: കേസ് അട്ടിമറിക്കും, മുകേഷിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷക്കെതിരെ പൊലീസ്

അതേസമയം, സുജിത് ദാസിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെങ്കിലും കടുത്ത നടപടിയുണ്ടാവില്ല. വകുപ്പുതല അന്വേഷണം മാത്രമാവും ഉണ്ടാവുക. എസ്പിക്കെതിരെ കടുത്ത നടപടിയെടുത്താല്‍ എഡിജിപി യെയും മാറ്റേണ്ടിവരും. എഡിജിപിക്കെതിരെ വന്ന പരാതികള്‍ ഡിജിപി സര്‍ക്കാരിന് കൈമാറും. എംഎല്‍എ അന്‍വറിനെതിരായ എഡിജിപി യുടെ പരാതിയിലും നടപടിയെടുക്കാനിടയില്ല.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button