Latest NewsKeralaNews

മില്‍മയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം: വിവിധ ജില്ലകളില്‍ ഒഴിവുകള്‍

മില്‍മയില്‍ ജോലി നേടാന്‍ അവസരം. കരാര്‍ നിയമനമാണ് നടക്കുന്നത്. ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ എംടി ഇകൊമേഴ്സ് & എക്സ്പോര്‍ട്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ്, ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI) എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്.

ആകെ 8 ഒഴിവുകളാണ് ഉള്ളത്. സപ്റ്റംബര്‍ രണ്ടാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ എംടി ഇകൊമേഴ്സ് & എക്സ്പോര്‍ട്സ്- ഒരു ഒഴിവ്

യോഗ്യത-എംബിഎ, സെയില്‍സിലോ മാര്‍ക്കറ്റിങ്ങിലോ അല്ലെങ്കില്‍ ഓപറേഷന്‍സിലോ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. എഫ്എംസിജിയില്‍ അനുഭവപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.40 വയസാണ് ഉയര്‍ന്ന പ്രായപരിധി. ശമ്പളം-60,000 രൂപ.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്-1 ഒഴിവ്

മാര്‍ക്കറ്റിംഗ് / ഡിജിറ്റല്‍ ടെക്നോളജീസില്‍ ബിരുദം.2 വര്‍ഷത്തെ പ്രവൃത്തിപരിചയം.ഗ്രാഫിക് ഡിസൈനും കണ്ടന്റ് പ്രൊഡക്ഷനും അറഞ്ഞിരിക്കണം. കൂടാതെ ക്രീയേറ്റീവ് രചനകളിലും കഴിവുണ്ടാകണം. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ടൂളുകള്‍ സംബന്ധിച്ചുള്ള അറിവും അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ശമ്ബളം 30,000 രൂപ.

എംഐഎസ് സെയില്‍ അനലിസ്റ്റ്-1 ഒഴിവ്

യോഗ്യത-ഡിഗ്രി. എഫ്എംസിജിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ശമ്പളം 25,000 രൂപ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button