ഡബ്ല്യുസിസി മഞ്ജുവിനെ തള്ളി പറഞ്ഞിട്ടില്ല: സജിത മഠത്തില്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം മഞ്ജുവിനെതിരെ രംഗത്ത് വന്നിരുന്നു. ഡബ്‌ള്യൂ.സി.സിയുടെ സ്ഥാപകാംഗമായിരുന്ന ഒരു നടി മലയാള സിനിമയില്‍ പ്രശ്‌നമൊന്നുമില്ല എന്ന തരത്തില്‍ മൊഴി നല്‍കിയെന്നും ആ നടിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ആ നടി മഞ്ജുവാണെന്ന തരത്തിലാണ് വ്യാപക പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നു. പിന്നീട് ഈ വാര്‍ത്തകളെ തള്ളി ഡബ്‌ള്യൂ.സി.സി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഡബ്ല്യു.സി.സിയുമായുള്ള ബന്ധത്തെക്കുറിച്ച് സംഘടനയിലെ മറ്റൊരു അംഗവും നടിയുമായ സജിത മഠത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Read Also: സൗദിയില്‍ മലയാളി യുവാവും ഭാര്യയും മരിച്ചനിലയില്‍, ഭാര്യയെ കൊന്ന് ജീവനൊടുക്കിയതെന്ന് സൂചന

‘മഞ്ജു ഒരിക്കലും ഡബ്ല്യുസിസിയെ തള്ളി പറഞ്ഞിട്ടില്ല, തിരിച്ച് ഡബ്ല്യുസിസിയും തള്ളി പറഞ്ഞിട്ടില്ല. ഒന്നിച്ച് കൈപ്പിടിക്കേണ്ടിടത്തെല്ലാം ഞങ്ങള്‍ ഒന്നിച്ച് കൈപ്പിടിച്ച് നിന്നിട്ടുണ്ട്. അങ്ങനെയാണ് അത് വേണ്ടതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ എന്നാണ് സജിത മഠത്തില്‍ പറഞ്ഞത്. ‘

Share
Leave a Comment