Latest NewsKeralaNews

എല്ലാവരെയും അടച്ചാക്ഷേപിക്കരുത്, ജോമോള്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അവരുടെ പിഴവ്: ജോയ് മാത്യു

കൊച്ചി: അമ്മയില്‍ ജനാധിപത്യം ഉണ്ട്, എല്ലാവരെയും അടച്ചാക്ഷേപ്പിക്കരുതെന്ന് നടന്‍ ജോയ്മാത്യു. നിലവിലെ സമിതി താത്കാലിക സമിതിയായി തുടരും. യോഗത്തിലെ വിവരങ്ങള്‍ പുറത്ത് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയിലെ രാജി മാതൃകാപരമായ നടപടിയാണ്. എനിക്ക് എന്റെ രാഷ്ട്രീയ നിലപാടുകള്‍ പറയണം. നേതൃസ്ഥാനത്തേക്ക് വനിതകള്‍ വരണം.

Read Also: മഞ്ഞുമ്മല്‍ ബോയ്‌സ് സഹസംവിധായകന്‍ അനില്‍ സേവ്യര്‍ അന്തരിച്ചു, മരണ കാരണം ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനം

ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല രാജി. ആരോപണവിധേയരായവര്‍ പുറത്ത് പോകണം അത് ധാര്‍മികമായ മാര്‍തൃകയാണ് കാണിച്ചിരിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. സ്ത്രീകള്‍ക്ക് അമ്മയില്‍ മുന്‍ഗണന ഉണ്ട്. എന്നെയും തെരഞ്ഞെടുത്തത് അംഗങ്ങളാണ്. ജോമോള്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവാണെന്നും ജോയ്മാത്യു 24നോട് പറഞ്ഞു.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് നടന്‍ ജോയ് മാത്യു നേരത്തെ പറഞ്ഞിരുന്നു . പവര്‍ ഗ്രൂപ്പില്‍ 15 പേരില്‍ കൂടുതല്‍ ഉണ്ട്. ഇവര്‍ കാരണം പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടാം. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നില്‍ ഡബ്ല്യു.സി.സിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണെന്നും മൊഴി നല്‍കിയവര്‍ പരാതിപ്പെടാന്‍ തയ്യാറാകണമെന്നും നടന്‍ ജോയ് മാത്യു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button