കൊച്ചി:നടന്‍ മുകേഷിനെതിരെ ആരോപണവുമായി നടി സന്ധ്യ. സുഹൃത്തായ നടിയുടെ കുടുംബത്തിനുണ്ടായ ദുരനുഭവമാണ് സന്ധ്യ മാധ്യമങ്ങളോട് പങ്കുവച്ചത്. നടി വീട്ടിലില്ലാത്ത സമയത്ത് മുകേഷ് അവരുടെ വീട്ടിലെത്തി അമ്മയോട് അപമര്യാദയായി പെരുമാറിയെന്ന് സന്ധ്യ പറഞ്ഞു.
Read Also: ജയസൂര്യയും മുകേഷും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി മിനു മുനീര്‍
മുകേഷിനെ നടിയുടെ അമ്മ അടിച്ചു പുറത്താക്കി. മുകേഷ് ഒന്നും മിണ്ടാതെ ഇറങ്ങിപോയി. നടിയുടെ മേല്‍വിലാസം കണ്ടെത്തിയാണ് മുകേഷ് വീട്ടിലെത്തിയത്. ആ നടി ഇപ്പോള്‍ സിനിമയിലില്ല. കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കാര്യമാണെന്നു സന്ധ്യ പറഞ്ഞു. രഹസ്യമായി പറഞ്ഞ കാര്യമായതിനാല്‍ ആ നടിയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും സന്ധ്യ വ്യക്തമാക്കി.
ലോക്കേഷനില്‍ തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ല. ഫോണിലൂടെയാണ് മോശം അനുഭവം ഉണ്ടായത്. കാസ്റ്റിങ് കോള്‍ പ്രഹസനമാണ്. സമൂഹമാധ്യമത്തിലാണ് പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ഒത്തുതീര്‍പ്പിന് തയ്യാറാണോ എന്നു ചോദിക്കും. നോ പറഞ്ഞാല്‍ അവസരം കിട്ടില്ല. അഭിനയിക്കാന്‍ കഴിവുണ്ടോ എന്നറിയാന്‍ പ്രൊഡക്ഷന്‍ വിഭാഗക്കാര്‍ക്ക് താല്‍പര്യമില്ല. ഓഡിഷന്‍ നടത്താറില്ല. കഴിവിന് ഒരു വിലയുമില്ല. കൃത്യമായ പ്രതിഫലം തരാറില്ലെന്നും സന്ധ്യ പറഞ്ഞു.
Post Your Comments