MollywoodLatest NewsKeralaNewsEntertainment

‘ആ നടി ഞാനല്ല, അവസരം കിട്ടാനായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം ‘: ശ്രുതി രജനികാന്ത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും വൈറൽ റീലിൽ കണ്ടതിന് സമാനമായൊരു കാര്യം പറയുന്നുണ്ട്

സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് ഏറെ പരിചിതയാണ് നടി ശ്രുതി രജനികാന്ത്. മലയാള സിനിമയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനുശേഷം ശ്രുതി രജനികാന്തിന്റെ പഴയൊരു വീഡിയോ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. ആ വീഡിയോയുമായി ബന്ധപ്പെട്ടും തന്നെക്കുറിച്ചും പ്രചരിക്കുന്ന കാര്യങ്ങളിലെ വസ്തുത വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോൾ.

read also: ​ഗർഭിണിയുടെ വയറ്റിൽ തൊഴിച്ച് യുവാവ്, ​ഗർഭസ്ഥശിശു മരിച്ചു: 22-കാരന്റെ ക്രൂരത

‘അന്ന് ഞാൻ കൊടുത്ത അഭിമുഖത്തിന്റെ റീല്‍ ഇപ്പോള്‍ വീണ്ടും കറങ്ങി കൊണ്ടിരിക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും വൈറൽ റീലിൽ കണ്ടതിന് സമാനമായൊരു കാര്യം പറയുന്നുണ്ട്. അതുകൊണ്ട് ആ നടി ഞാനാണോയെന്ന് ചോദിച്ച് കുറേ കോളുകളും മെസേജുകളുമൊക്കെ വരുന്നുണ്ട്. പക്ഷെ ആ നടി ഞാനല്ല. അവസരം കിട്ടാനായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം മലയാള സിനിമയിലുണ്ട്. മകള്‍ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ചിന്തിക്കുന്ന അമ്മമാരുണ്ട്. ഞാന്‍ പറഞ്ഞതും ഈ പറഞ്ഞതും രണ്ടും രണ്ടാണ്’, ശ്രുതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button