Latest NewsKeralaIndia

ഉത്സവകാലത്ത് ലാഭം കൊയ്യാൻ വിമാന കമ്പനികൾ: കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്

തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ടിക്കറ്റ് നിരക്കിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനവാണ്‌ ഇത്തവണ ഉണ്ടായിരിക്കുന്നത്.

സാധാരണയിൽ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്‍റിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക് കുറക്കാൻ വിമാന കമ്പനികൾ തയ്യാറായിട്ടില്ല.

അധ്വാനിച്ചുണ്ടാക്കിയതെല്ലാം ടിക്കറ്റിനായി നൽകേണ്ട ഗതികേടിലാണ് പ്രവാസികൾ. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ദുരിതം ഇതിലും ഏറെയാണ്. പ്രവാസി സംഘടനകളും, വ്യോമയാന രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button