തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും രാത്രി മുഴുവൻ പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞതെന്നും നടി വെളിപ്പെടുത്തി.
read also: വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായി ശ്വാസകോശ അര്‍ബുദത്തിനുള്ള വാക്സിന്‍ വികസിപ്പിച്ചു
‘ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ അകലെ എന്ന ചിത്രത്തിൽ താൻ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോള്‍ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചത്. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് കരുതിയത്.
എന്നാല്‍ റൂമിലെത്തിയതും രഞ്ജിത്ത് കൈയിലെ വളകളില്‍ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടായി തോന്നി. പെട്ടെന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല’- ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.
‘സംഭവത്തില്‍ ഡോക്യുമെന്ററി സംവിധായകൻ ജോഷിയോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആരും തന്നെ അതേ കുറിച്ച് ചോദിച്ചിട്ടില്ല. ഒരു നടപടിയും ഉണ്ടായില്ല. പാലേരി മാണിക്യത്തിലും മറ്റ് മലയാളം സിനിമയിലും തനിക്ക് പിന്നീട് അവസരം കിട്ടിയിരുന്നില്ല. സംവിധായകന്റെ മോശം പെരുമാറ്റത്തെ എതിർത്തത് കൊണ്ട് മാത്രമാണ് അവസരം കിട്ടാതെ പോയത്. നാട്ടിലേക്ക് മടങ്ങാനുള്ള പണം പോലും നല്‍കിയില്ല’- ശ്രീലേഖ പറഞ്ഞു.
Post Your Comments