KeralaLatest NewsNews

കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരിയെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി

മലയാളി സമാജം പ്രവർത്തകർ താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്

തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് ഇന്നലെ കാണാതായ 13കാരിയെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. 37 മണിക്കൂറിന് ശേഷമാണ് ആസാം സ്വദേശിയായ തസ്മീത് തംസുവിനെ കണ്ടെത്തിയത്.

മലയാളി സമാജം പ്രവർത്തകർ താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി ബർത്തിൽ ഉറങ്ങി കിടക്കുന്ന നിലയിലായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീകൾ അവരുടെ കുട്ടിയെന്ന് അവകാശപ്പെട്ടെങ്കിലും മലയാളി സമാജം പ്രവർത്തകർ പരിശോധിക്കുകയായിരുന്നു. തസ്മീതിനെ ആർപിഎഫിന് കൈമാറി.

read also: മരുന്ന് കമ്പനിയില്‍ തീപിടിത്തം: ഏഴ് പേര്‍ വെന്തുമരിച്ചു, 30 പേര്‍ക്ക് പരിക്ക്

കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകള്‍ തസ്മിൻ ബീഗത്തെയാണ് കാണാതായിരിക്കുന്നത്. അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടർന്നു   ഉമ്മ ശകാരിച്ചതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.ബാഗില്‍ വസ്ത്രവുമായാണ് കുട്ടി പോയിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി.

ഒരു മാസം മുൻപാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയതെന്നും കുട്ടിക്ക് മലയാളം അറിയില്ലെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിൽ കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ചത്. ട്രെയിന്‍ വൈകിട്ട് 3.30നാണ് കന്യാകുമാരിയിലെത്തിയത്. 3.30 മുതല്‍ വൈകിട്ട് നാലു വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലയാളി സമാജം പ്രവർത്തകർ കുട്ടിയെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button