Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് തനുശ്രീ ദത്ത

കൊച്ചി: മലയാള സിനിമ മേഖലയെ പിടിച്ചുലച്ച രണ്ടുദിവസം മുന്‍പ് പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സിനിമാ രംഗത്തിനകത്തുനിന്നും പുറത്തുനിന്നും ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി തനുശ്രീ ദത്ത.

Read Also: ലോഡ്ജ് ദുരൂഹത നിറഞ്ഞത്,ബിജു സേവ്യറിനെ ഭയന്നിട്ടാണ് കാര്യങ്ങള്‍ പറയാതിരുന്നത് ജെസ്‌ന കേസില്‍ ലോഡ്ജിലെ മുന്‍ ജീവനക്കാരി

ഒരു ഉപകാരവുമില്ലാത്ത റിപ്പോര്‍ട്ടാണിതെന്നാണ് തനുശ്രീ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ന്യൂസ് 18-യുടെ ഷോ ഷാ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു തനുശ്രീ ദത്ത ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഈ കമ്മിറ്റികളെക്കുറിച്ചും റിപ്പോര്‍ട്ടുകളെക്കുറിച്ചും തനിക്ക് മനസിലാവുന്നില്ലെന്ന് അവര്‍ പറഞ്ഞു. അതെല്ലാം ഉപയോഗശൂന്യമാണെന്നാണ് തോന്നുന്നത്. 2017-ല്‍ നടന്ന ഒരു സംഭവത്തിനെത്തുടര്‍ന്നുണ്ടായ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അവര്‍ ഏഴു വര്‍ഷമെടുത്തെന്നും തനുശ്രീ ദത്ത പ്രതികരിച്ചു.

ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രൂപീകരിച്ച വിമന്‍സ് ഗ്രീവന്‍സ് കമ്മിറ്റി എന്നറിയപ്പെട്ട വിശാഖ കമ്മിറ്റിയേക്കുറിച്ചും തനുശ്രീ ദത്ത പരാമര്‍ശിച്ചു. ‘ഈ പുതിയ റിപ്പോര്‍ട്ട് ശരിക്ക് എന്താണ് ഉദ്ദേശിക്കുന്നത്? പ്രതികളെ പിടികൂടി ശക്തമായ ക്രമസമാധാന സംവിധാനം ഏര്‍പ്പെടുത്തുക മാത്രമാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്. ഇത്രയധികം മാര്‍ഗനിര്‍ദേശങ്ങളുമായി വന്ന് പേജുകളും റിപ്പോര്‍ട്ടുകളും തയ്യാറാക്കിയ വിശാഖ കമ്മിറ്റിയെക്കുറിച്ച് ഈയവസരത്തില്‍ ഓര്‍ക്കുന്നു. പക്ഷേ അതിനുശേഷം എന്താണ് സംഭവിച്ചത്? കമ്മിറ്റികളുടെ പേരുകള്‍ മാത്രം മാറിക്കൊണ്ടിരുന്നു.’ തനുശ്രീ ദത്ത രോഷംകൊണ്ടു.

ഇന്ത്യയിലെ മീ ടൂ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നടിയായിരുന്നു തനുശ്രീ ദത്ത. 2018-ല്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് തനുശ്രീ ഉന്നയിച്ചത്. ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നോട് ലൈംഗിക താത്പര്യത്തോടെ മോശമായി പെരുമാറിയെന്ന് അവര്‍ തുറന്നടിച്ചു. തുടര്‍ന്ന് നിരവധി നടിമാര്‍ മീ ടൂ ആരോപണങ്ങളുമായി രംഗത്തെത്തി.

 

shortlink

Post Your Comments


Back to top button