ഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈനിലേയ്ക്ക്. യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്കിയുടെ ക്ഷണപ്രകാരം ഓഗസ്റ്റ് 23-നാണ് സന്ദർശനം.
ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ച് 30 വർഷത്തിനിടെ, ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഈ കൂടിക്കാഴ്ചയ്ക്ക്.
read also : ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ ഞെട്ടാൻ എന്താണ് ഉള്ളത്? : നടി രേവതി
ജൂലായിൽ റഷ്യ സന്ദർശനം നടത്തിയിരുന്നു പ്രധാനമന്ത്രി. റഷ്യൻ പ്രസിഡന്റ് പുതിനുമായി കൂടിക്കാഴ്ച നടത്തുകയും അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
യുക്രൈൻ കൂടാതെ, പോളണ്ടും പ്രധാനമന്ത്രി സന്ദർശിക്കും. ഓഗസ്റ്റ് 21, 22 തീയതികളിലാണ് സന്ദർശനം. പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക്, പ്രസിഡന്റ് ആന്ദ്രെ ദൂദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Post Your Comments