കോതമംഗലം : വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് നിർമിക്കാനായി ഡി.വൈ.എഫ്.ഐ. നടത്തുന്ന പോർക്ക് ചലഞ്ച് കോതമംഗലത്തും ഹിറ്റ്. കോതമംഗലം മുനിസിപ്പൽ നോർത്ത് മേഖല കമ്മിറ്റി ചേലാട് മിനിപ്പടിയിലൊരുക്കിയ സ്റ്റാളിൽ 517 കിലോ പോർക്കിറച്ചി വിറ്റു.
ഞായറാഴ്ച രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു വില്പന. ഇതിൽനിന്നു ലഭിച്ച തുക വയനാട്ടിലെ ഡി.വൈ.എഫ്.ഐ.യുടെ സ്‌നേഹവീടുകളുടെ നിർമാണത്തിന് നൽകും. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത് ആദ്യ വില്പന ഉദ്ഘാടനം ചെയ്തു.
Post Your Comments