ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. [2] ഭാരതത്തിലുടനീളം മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു. പ്രശസ്തമായ ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പോലുള്ള പല ക്ഷേത്രങ്ങളിലും വലിയ രീതിയിലുള്ള ആഘോഷങ്ങൾ മകരസംക്രാന്തിയോടനുബന്ധിച്ച് നടന്നുവരുന്നു.
മകരസംക്രമമഹോത്സവം ഭാരതം മുഴുവന്‍ അത്യുത്സാഹപൂര്‍വ്വം ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ്.
ഉത്തര്‍പ്രദേശിലെ ‘കിച്ചരി’, മാഘമേള. ബംഗാളില്‍ ഭഗീരഥന്റെ വീരസ്മരണകള്‍ പുതുക്കി ഗംഗാസാഗരത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ക്ക് പിതൃതര്‍പ്പണവും സ്നാനവും, തമിഴ്നാട്ടില്‍ പൊങ്കല്‍, ആന്ധ്രയില്‍ സമൃദ്ധിയുടേയും സന്തോഷത്തിന്റെയും വിളവെടുപ്പുത്സവം, പഞ്ചാബില്‍ ലോഹരി, മഹാരാഷ്ട്രയില്‍ തില-സംക്രാന്തി; എള്ളും ശര്‍ക്കരയും ചേര്‍ന്ന മധുര പലഹാരവിതരണം. ഗുജറാത്തില്‍ സൂര്യഭഗവാന്റെ സന്നിധിയിലേക്കു ഉയരാനുള്ള മോഹങ്ങളുമായി പട്ടം പറപ്പിക്കുന്ന ഉത്തരായന്‍ കേരളത്തില്‍ ശബരിമലയിലെ മകരവിളക്ക്, എന്നിങ്ങനെ വിവിധ പേരുകളാലും ആഘോഷങ്ങളിലെ വൈവിധ്യങ്ങളാലും മകരസംക്രമം ഏറെ ശ്രദ്ധേയമാണ്.
മകര സംക്രാന്തിയിലെ ‘മകരം’ എന്നത് മകരം രാശിയെ കുറിക്കുന്നു. സംക്രാന്തി എന്നത് ചലനം, മാറ്റം, പരിവര്‍ത്തനം എന്നതിനേയും. അപ്പോള്‍ മകരസംക്രാന്തി എന്നാല്‍ സൂര്യന്റെ മകരം രാശിയിലേക്കുള്ള മാറ്റം എന്നര്‍ത്ഥം. സൂര്യന്റെ അയനം അല്ലെങ്കില്‍ ഗതിയിലുള്ള മാറ്റം; ദക്ഷിണായനത്തില്‍ നിന്നും ഉത്തരായനത്തിലേക്കുള്ള പ്രവേശനമാണ്. അതാണ് ഈ ആഘോഷത്തിനു നിദാനം. നാം ഇന്നാഘോഷിക്കുന്ന മറ്റെല്ലാ ഉത്സവങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്‍ഷവും ഒരേ ദിനത്തില്‍ വന്നുചേരുന്നു എന്നത് മകരസംക്രാന്തിയുടെ പ്രത്യേകതയാണ്.
”വെളിച്ചമേ നയിച്ചാലും” ”തമസോമാ ജ്യോതിര്‍ഗമയ” എന്നീ സന്ദേശങ്ങളുടെ പ്രസക്തി വിളിച്ചോതുന്ന മഹോത്സവം. ‘കല്ലും മുള്ളും കാലുക്കുമെത്ത’ യാക്കി മല ചവിട്ടുന്ന ശബരിമല തീര്‍ത്ഥാടകര്‍ മകരജ്യോതി ദര്‍ശനപുണ്യം നേടുന്ന ദിനം. മകരസംക്രമത്തിന്റെ ഈ പുണ്യവേള ഊര്‍ജ്ജസ്വലതയോടെ കര്‍മ്മം ചെയ്യാനുള്ളതാണ്. പകലിന്റെ ദൈര്‍ഘ്യം അതിനുള്ളതാണ്. സത്വഗുണത്തിലേക്കുള്ള ഈ പ്രയാണത്തെ പ്രതിരോധിക്കാന്‍ തമസ്സിന്റെ ശക്തികള്‍ വാദകോലാഹലങ്ങളിലൂടെ പ്രയത്നിക്കുന്നു. വഴിമുടക്കാന്‍ അപഃശകുനങ്ങള് ഉണ്ടാകുന്നു.
എങ്കിലും ഉദിച്ചുയരുന്ന സൂര്യതേജസ്സിനു മുന്നില്‍ കൂരിരുട്ട് അലിഞ്ഞില്ലാതാകുമെന്ന് നമുക്ക് നിസ്സംശയം പറയാം. സ്നേഹത്തിന്റെ വാത്സല്യത്തിന്റെയെല്ലാം മഹനീയ സന്ദേശം പകര്‍ന്നു നല്കുന്ന, മാനവഹൃദയത്തിലൊരു പരിവര്‍ത്തനത്തിന്റെ തിരിനാളം കൊളുത്തുന്ന, അതിലൂടെ വളര്‍ന്നു വലുതാവുന്ന ഒരു വലിയ പരിവര്‍ത്തനത്തിന്റെ അതിന്റെ ചലനങ്ങളുടെ കൊച്ചോളങ്ങളെ സൃഷ്ടിക്കുക എന്നതാണ് ഈ മകരസംക്രാന്തി നമുക്കു നല്കുന്ന സന്ദേശം.
Post Your Comments