
കല്‍പറ്റ: ദുരന്തബാധിത പ്രദേശങ്ങളിലെ വ്യോമ നിരീക്ഷണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കല്‍പറ്റയില്‍ നിന്നും ചൂരല്‍മലയിലേക്ക് റോഡ് മാര്‍ഗം യാത്ര തിരിച്ചു. കണ്ണൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരല്‍മല-പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. ഇതിനുശേഷം കല്‍പറ്റ ഹെലിപാഡിലെത്തിയ പ്രധാനമന്ത്രി ചൂരല്‍മലയിലേക്ക് മടങ്ങുകയായിരുന്നു.
Read Also: ഏഴ് മാസത്തിനുള്ളില്‍ 9 സ്ത്രീകളെ കൊന്ന് തള്ളി ഭീതിയിലാഴ്ത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍
ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ടായിരുന്നു. ക്യാംപില്‍ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. എംഎല്‍എയായ കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ഡോ.വി. വേണു, ഡിജിപി ഷേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍, സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍, എ.പി. അബ്ദുള്ളക്കുട്ടി, സി.കെ. പത്മനാഭന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു.
ദുരന്തത്തെ അതിജീവിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി നേരില്‍ക്കാണും. മേപ്പാടി ആശുപത്രിയില്‍ കഴിയുന്ന അരുണ്‍, അനില്‍, എട്ടുവയസുകാരി അവന്തിക, ഒഡിഷ സ്വദേശി സുഹൃതി എന്നിവരെയാണ് മോദി സന്ദര്‍ശിക്കുന്നത്. ചെളിക്കൂനയില്‍ അകപ്പെട്ട് മണിക്കൂറുകള്‍ക്കുശേഷം രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചയാളാണ് അരുണ്‍, നട്ടെല്ലിനു പരുക്കേറ്റ് ചികിത്സയിലാണ് അനില്‍.
Post Your Comments