ന്യൂഡല്‍ഹി: മദ്യനനയ കുംഭകോണ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉപാധികളോടെയാണ് സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബി.ആര്‍.ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 18 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സിസോദിയക്ക് ജാമ്യം കിട്ടുന്നത്.
Read Also: തൃശൂരില്‍ വീണ്ടും ഗുണ്ടാക്രമണം: കുറ്റൂര്‍ അനൂപിന്റെ കൂട്ടാളിക്ക് കുത്തേറ്റു
കോടതിയില്‍ 10 ലക്ഷം രൂപ കെട്ടിവയ്ക്കണം. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാക്ഷികളെ യാതൊരുവിധത്തിലും സ്വാധീനിക്കരുതെന്നും പ്രത്യേക നിര്‍ദ്ദേശം കോടതി നല്‍കി.
മദ്യനയ അഴിമതിക്കേസില്‍ 2023 ഫെബ്രുവരി 26-നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അതേവര്‍ഷം മാര്‍ച്ച് 9ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന് ശേഷം ഫെബ്രുവരി 28-ന് ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. രണ്ട് കേസുകളിലുമാണ് ഇന്ന് ജാമ്യം ലഭിച്ചത്.
Post Your Comments