പ്രഭാത ഭക്ഷണത്തിന് ആരോഗ്യ രക്ഷയിൽ വളരെ പ്രാധാന്യമാണുള്ളത്. ആരംഭം നന്നായാൽ ദിവസം നന്നാകും എന്ന് പറയുന്നത് ഇതുകൊണ്ടാണ്. രാവിലെ നന്നായി ഭക്ഷണം കഴിച്ചാല്‍ ആ ഊര്‍ജ്ജം ദിവസം മുഴുവന്‍ നിലനില്‍ക്കും. പ്രഭാത ഭക്ഷണം വൈകാന്‍ പാടില്ല. പ്രഭാത ഭക്ഷണം കഴിക്കുന്നതിനും ചില സമയക്രമം ഉണ്ട്. എഴുന്നേറ്റ് ഒരു മണിക്കൂറിനുളളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം.
പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല. പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുളള അസുഖങ്ങള്‍ വരാനുളള സാധ്യതയുണ്ട്. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. രാവിലെ ആരോഗ്യപൂര്‍ണമായ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ പറയുന്നു.
പ്രാതലിന് നല്ല പോഷകസമ്പന്നമായ ആഹാരം തന്നെ കഴിക്കണം. പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രാതലിന് ഉള്‍പ്പെടുത്താം. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീകേക്ക്, പ്രിസര്‍വേറ്റിവ് തുടങ്ങിയവ പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക. രാവിലത്തെ ഭക്ഷണം രാജവിനെ പോലെ കഴിക്കണമെന്നാണ് പൊതുവെ പറയാറുള്ളത്.
Post Your Comments