Latest NewsNewsOmanGulf

ഒമാനില്‍ കനത്ത മഴ, മലവെള്ളപാച്ചില്‍: മിന്നല്‍ പ്രളയത്തിന് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് അധികൃതര്‍

മസ്‌കറ്റ്: ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ. മലവെള്ളപ്പാച്ചില്‍ വാഹനം വാദിയില്‍ പെട്ട് ഒരു കുട്ടി മരിച്ചു. ന്യൂനമര്‍ദത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ ചൊവ്വാഴ്ച രാവിലെയോടെ ശക്തമാകുകയായിരുന്നു.

Read Also: ബംഗ്ലാദേശിലെ കൂട്ടക്കൊലയും അക്രമവും: ധാക്കയില്‍ നിന്ന് ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം ന്യൂഡല്‍ഹിയില്‍ എത്തി

ഒമാന്റെ വടക്കന്‍ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. ബുറൈമി, സുവൈഖ്, ഖാബൂറ, റുസ്താഖ്, ആമിറാത്ത്, മുസന്ന, ഇസ്‌കി, സഹം, ഹംറ, നഖല്‍ തുടങ്ങിയ വിലായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് ശക്തമായ മഴ പെയ്തത്. ഇവിടങ്ങളില്‍ വാദികള്‍ നിറയുകയും താപനില താഴുകയും ചെയ്തു. മലമുകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ചെത്തിയതോടെ വാദികള്‍ പലതും നിറഞ്ഞ് വെള്ളം റോഡുകളിലേക്കൊഴുകി.

ഇസ്‌കി-സിനാവ് റോഡില്‍ അഞ്ച് പേര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ പെട്ട് ഒരു കുട്ടി മരിച്ചു. നാല് പേരെ രക്ഷപ്പെടുത്തിയതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

രാജ്യത്ത് കനത്ത മഴ തുടരുമെന്നും മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച വരെ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി. മുഴുവന്‍ ജനങ്ങളും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വാദികള്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കരുതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button